‘ട്രിപ്പിൽ ധരിക്കാൻ ആവേശഭരിതയായ ആ വസ്ത്രം!! അതീവ ഗ്ലാമറസ് ലുക്കിൽ അപർണ തോമസ്..’ – വീഡിയോ വൈറൽ

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികൾ. യാത്രകളുടെ കാര്യത്തിൽ സിനിമ-സീരിയൽ- ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളെ പോലെ ആസ്വദിച്ച് ചെയ്യുന്നവർ വളരെ കുറവായിരിക്കും. ഷൂട്ടിങ്ങിൽ ഇല്ലാതെ സമയത്ത് അവധി ആഘോഷിക്കാൻ വേണ്ടി പല സ്ഥലങ്ങളിലും രാജ്യങ്ങളിലും എല്ലാം ഇവർ പോകാറുണ്ട്. മാലിദ്വീപ് ആയിരുന്നു ഒരു സമയം വരെ താരങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലം.

പിന്നീട് 3-4 മാസങ്ങൾക്ക് മുമ്പ് തൊട്ട് അത് തായ്‌ലൻഡ് ആവുകയും ചെയ്തിരുന്നു. ഈ സമയങ്ങളിൽ എല്ലാം പലരും പോയിരുന്ന മറ്റൊരു സ്ഥലം കൂടിയുണ്ടായിരുന്നു. ഇൻഡോനേഷ്യയിലെ ബാലിയായിരുന്നു അത്. മറ്റ് രണ്ട് സ്ഥലങ്ങളെ വച്ച് നോക്കുമ്പോൾ ചിലവ് കുറവായതുകൊണ്ട് തന്നെ സാധാരണ ആളുകൾക്ക് പോലും ഈ സ്ഥലത്ത് പോകാൻ കഴിയും. ഇതും ഒരു ദ്വീപ് ആണെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

മലയാള ടെലിവിഷൻ രംഗത്തേക്ക് ദമ്പതിമാരായ അവതാരകരായ ജീവ ജോസഫും അപർണ തോമസും ഇപ്പോൾ ഇന്തോനേഷ്യയിലെ ബാലിയിൽ പോയിരിക്കുകയാണ്. സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഇരുവരും ഈ തവണ പോയിരിക്കുന്നത്. ഓണമായതുകൊണ്ട് തന്നെ അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഇത്. അവിടെ ബീച്ചിലും റിസോർട്ടിൽ നിന്നുമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടുമുണ്ട്.

“ഈ ബാലി യാത്രയിൽ ധരിക്കാൻ ഞാൻ വളരെ ആവേശഭരിതയായിരുന്നു ആ ഒരു വസ്ത്രം..”, എന്ന ക്യാപ്ഷനോടെ അപർണ പച്ച നിറത്തിലെ അതീവ ഗ്ലാമറസ് വേഷത്തിലുള്ള ഫോട്ടോസും വീഡിയോയും ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. കമീല ബൗട്ടിക്കാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത്രയും ഗ്ലാമറസായി അപർണയെ ആദ്യമായിട്ടാണ് കാണുന്നതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

CATEGORIES
TAGS