‘നിലാവെളിച്ചത്തിൽ കറുപ്പ് സാരിയിൽ തിളങ്ങി അനശ്വര രാജൻ, ക്യൂട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ചെറു പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അഭിനയിക്കുകയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുകയും ചെയ്തയൊരാളാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാതയിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് ബാലതാരമായി തിളങ്ങിയ അനശ്വരയെ തൊട്ടടുത്ത ചിത്രത്തിൽ വളരെ അപ്രതീക്ഷിതമായി നായികയായിട്ടാണ് മലയാളികൾ സ്‌ക്രീനിൽ കണ്ടത്.

തണ്ണീർമത്തൻ ദിനങ്ങളായിരുന്നു ആ സിനിമ. സിനിമ തിയേറ്ററുകളിൽ വലിയ വിജയമാവുകയും 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. അതോടുകൂടി അനശ്വരയുടെ താരമൂല്യവും കൂടിയിരുന്നു. ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളാണ് അനശ്വരയുടെ അതിന് ശേഷം ഇറങ്ങിയത്. ഈ വർഷത്തെ ആദ്യ ഹിറ്റും അനശ്വരയിലൂടെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

അനശ്വര രാജൻ ടൈറ്റിൽ റോളിൽ അഭിനയിച്ച ‘സൂപ്പർ ശരണ്യ’ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അനശ്വര രാജൻ അഭിനയ രംഗത്തേക്ക് വരുന്നതും കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതയായി മാറിയത്. അവിയൽ, മൈക്ക് എന്നീ സിനിമകളാണ് അനശ്വരയുടെ അവസാനമായി പുറത്തിറങ്ങിയത്. തൃഷയ്ക്ക് ഒപ്പമുള്ള തമിഴ് സിനിമയാണ് അനശ്വരയുടെ അടുത്തതായി ഇറങ്ങാനുള്ളത്.

ഇൻസ്റ്റാഗ്രാമിൽ അനശ്വര മുമ്പൊരിക്കൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റുകൾ വന്നപ്പോൾ മലയാള സിനിമയിൽ നിരവധി നടിമാർ പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. അനശ്വരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം നിറച്ചിരിക്കുകയാണ്. രാത്രിയിൽ നിലാവെളിച്ചത്തിൽ കറുപ്പ് സാരിയിൽ തിളങ്ങി നിൽക്കുന്ന അനശ്വരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് രാഹുൽ രാജാണ്.