‘തണ്ണീർമത്തനിലെ സ്റ്റെഫി ആളാകെ മാറി!! അതീവ ഗ്ലാമറസ് ലുക്കിൽ ഗോപിക രമേശ്..’ – വീഡിയോ വൈറൽ

ആദ്യ സിനിമയിൽ തന്നെ ചെറിയ റോൾ അഭിനയിച്ചിട്ട് കൂടിയും മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയിട്ടുള്ള ഒരുപാട് താരങ്ങളുണ്ട്. അത്തരത്തിൽ ഒരാളാണ് ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ ഗോപിക രമേശ്. ഗിരീഷ് എ.ഡി ആദ്യമായി സംവിധാനം ചെയ്ത മെഗാഹിറ്റായി മാറിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലാണ് ഗോപിക രമേശ് ആദ്യമായി അഭിനയിക്കുന്നത്.

പ്രധാനറോളിൽ അല്ല താരം അഭിനയിച്ചതെങ്കിൽ കൂടിയും ധാരാളം ആരാധകരെ ഗോപികയ്ക്ക് ആ ചിത്രത്തിലൂടെ ലഭിച്ചു. അതിൽ മാത്യു തോമസും അനശ്വര രാജനുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയത്. മാത്യു തോമസ് അവതരിപ്പിച്ച ജെയ്‌സന്റെ രണ്ടാമത്തെ പ്രണയിനിയായിട്ടാണ് ഗോപിക ചിത്രത്തിൽ അഭിനയിച്ചത്. സ്റ്റെഫി എന്നായിരുന്നു സിനിമയിൽ കഥാപാത്രത്തിന്റെ പേര്.

ഒരു വികാരവുമില്ലാത്ത കാമുകി എന്ന് ജെയ്സൺ വിശേഷിപ്പിച്ച കാമുകിയായി കുറച്ച് സീനുകളെ ഉള്ളുവെങ്കിലും കൂടിയും തിയേറ്ററിൽ കൈയടി നേടിയാണ് ഗോപികയെ വരവേറ്റത്. സിനിമ ഇറങ്ങിയ ശേഷം ഗോപികയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. മറ്റു സിനിമകളിൽ നിന്ന് അവസരവും ലഭിച്ച ഗോപിക ഒരു തമിഴ് വെബ് സീരിസിൽ അഭിനയിച്ച് നിറഞ്ഞ് നിൽക്കുകയാണ് താരം.

22-കാരിയായ ഗോപിക വരും വർഷങ്ങളിൽ നായികയായി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അതെ സമയം ഗോപിക പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ചെയ്ത ഒരു ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തത്. മുകേഷ് മുരളിയാണ് ഈ മേക്കോവർ ഫോട്ടോഷൂട്ടിനായി ഗോപികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സിൽവർ നിറത്തിലെ ഔട്ട്ഫിറ്റാണ് ഗോപിക ധരിച്ചിരിക്കുന്നത്.