‘ഇടുക്കിയുടെ സൗന്ദര്യത്തിൽ സാരിയിൽ തിളങ്ങി തൊടുപുഴകാരി ഐശ്വര്യ റായ്..’ – അമൃതയുടെ ചിത്രങ്ങൾ കാണാം!!
കുട്ടികാലം 90-2000 കാലഘട്ടങ്ങളിലെ പെൺകുട്ടികൾ ഇടയ്ക്കിടെ കേൾക്കാറുള്ള ഒരു ചോദ്യമാണ് ‘നീ ആര് ഐശ്വര്യ റായിയോ’ എന്നത്. പെൺകുട്ടികളെ ആ സമയത്ത് ലോകസുന്ദരിയായ ഐശ്വര്യാ റായ് ആയിട്ടാണ് സൗന്ദര്യത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യാറുള്ളത്. അതുകൊണ്ട് പെൺകുട്ടികൾക്ക് ഐശ്വര്യ റായിയെ പോലെ ആവണമെന്ന് ആഗ്രഹിക്കാറുമുണ്ട്.
ഐശ്വര്യ റായ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ഒപ്പം തമിഴിലാണ്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ആ വഴിയിലും ബോളിവുഡ് സുന്ദരിയോട് ഒരു പ്രതേക ഇഷ്ടമുണ്ട്. ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിൽ എത്തിയ ഒരുപാട് പേരുണ്ട്. ആ കൂട്ടത്തിൽ ഐശ്വര്യയുടെ മുഖസാദൃശ്യമുള്ള തൊടുപുഴകാരി ഒരു പെൺകുട്ടിയുമുണ്ട്.
ടിക് ടോക് ഉള്ള സമയത്ത് തൊടുപുഴ സ്വദേശിനിയായ അമൃത സാജു ഐശ്വര്യ റായ് അഭിനയിച്ച ചില സിനിമകളിലെ സീനുകൾ വിഡിയോയാക്കി ചെയ്‌തിട്ടിരുന്നു. അതിൽ മോഹൻലാലിനൊപ്പമുളള ഇരുവർ എന്ന സിനിമയിലെ പ്രണയരംഗം സോഷ്യൽ മീഡിയയിൽ ആദ്യം വൈറലായി. അതോടുകൂടി അമൃതയുടെ ജീവിതം തന്നെ മാറിമറിഞ്ഞു.
ഇന്റർവ്യൂകളും ഫോട്ടോഷൂട്ടുകളും മോഡലിംഗും എല്ലാമായി അമൃത ആകെ തിരക്കുള്ള ഒരാളായി മാറി. അതിന് ശേഷം അമൃത ചെയ്യുന്ന ഓരോ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. മൂന്നര ലക്ഷത്തിന് അടുത്ത ആരാധകരാണ് അമൃതയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇടുക്കിയിലെ ഒരു ചെറിയ അരുവിയിൽ വച്ച് അമൃത എടുത്ത പുതിയ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധനേടി കഴിഞ്ഞു.
ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയിൽ സാക്ഷാൽ ഐശ്വര്യ റായിയെ പോലെ തന്നെ സുന്ദരിയായിട്ടാണ് അമൃതയെ കാണാൻ സാധിക്കുന്നത്. ഫാഷൻ മോഡൽ ഫോട്ടോഗ്രാഫർ അതുൽരാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ത്രയംബക ബൗട്ടികാണ് അമൃതയുടെ അതിമനോഹരമായ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.