‘അനിയത്തിമാർക്കൊപ്പം റിസോർട്ടിൽ അവധി ആഘോഷിച്ച് നടി അഹാന കൃഷ്ണ..’ – ചിത്രങ്ങൾ വൈറലാകുന്നു

‘അനിയത്തിമാർക്കൊപ്പം റിസോർട്ടിൽ അവധി ആഘോഷിച്ച് നടി അഹാന കൃഷ്ണ..’ – ചിത്രങ്ങൾ വൈറലാകുന്നു

മലയാളത്തിൽ ഒരു താരകുടുംബമായി മാറിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാർ ഉൾപ്പടെ കുടുംബത്തിലെ 4 പേർ ഇതിനോടകം സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. 4 പെൺമക്കൾ ഉള്ള കൃഷ്ണകുമാർ സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഇതിനിടയിൽ ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ കൃഷ്ണകുമാർ അഭിനയിച്ചു.

കൃഷ്ണകുമാറിന് ശേഷം മൂത്തമകൾ അഹാനയാണ് സിനിമയിലേക്ക് എത്തിയത്. അതും രാജീവ് രവിയുടെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചാണ് അഹാന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് ഇങ്ങോട്ട് മൂന്ന്-നാല് സിനിമകളിൽ അഹാന അഭിനയിച്ചു. അഹാനയെ പോലെ തന്നെ അഹാനയുടെ അനിയത്തിമാരും മലയാളികൾക്ക് പരിചിതരാണ്.

ടിക് ടോക് വീഡിയോസ് അഹാനയ്‌ക്കൊപ്പം ചെയ്തു തുടങ്ങി പിന്നീട് സ്വന്തമായി നാല് പേരും യൂട്യൂബ് ചാനൽ തുടങ്ങുകയും എല്ലാവർക്കും ഒരു ലക്ഷത്തിൽ അധികം സബ്സ്ക്രൈബേർസ് ഉണ്ടാവുകയും ചെയ്തു വളരെ പെട്ടന്ന്. ലോക്ക് ഡൗൺ നാളിൽ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു കുടുംബമായി അഹാനയും അനിയത്തിമാരും മാറി.

മിക്ക ദിവസങ്ങളിലും അഹാനയും അനിയത്തിമാരും അവരവരുടെ യൂട്യൂബ് ചാനലിൽ വീഡിയോസ് ഇടാറുണ്ട്. ഇപ്പോഴിതാ അനിയത്തിമാർക്കൊപ്പം അവധി ആഘോഷിക്കാനായി ഒരു റിസോർട്ടിൽ പോയതിന്റെ ചിത്രങ്ങളും വീഡിയോസും അഹാന പങ്കുവച്ചിരിക്കുകയാണ്. അനിയത്തിമാരിൽ ഒരാളായ ഇഷാനിയും ഇരുപതാം പിറന്നാൾ അടുത്തിടെ ആയിരുന്നു.

അന്ന് എല്ലാവരും ഒരുമിച്ച് ആഘോഷിച്ചപ്പോൾ അവധി ആഘോഷിക്കാൻ പക്ഷേ ഇഷാനിയും അഹാനയും ഏറ്റവും ഇളയ ആളായ ഹാൻസികയും മാത്രമേ ഉണ്ടായിരുന്നോള്ളു. റിസോർട്ടിൽ സമയം ചിലവഴിക്കുന്നതിന്റെയും പൂളിൽ നീന്തി കളിക്കുന്നതിന്റെയും ചിത്രങ്ങൾ അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 3 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു.

CATEGORIES
TAGS