‘ഞാൻ നേരിട്ട് പോയി പരാതി കൊടുത്തിട്ട് പോലും ഒരു ആക്ഷനും എടുത്തില്ല..’ – തുറന്ന് പറഞ്ഞ് നടി മെറീന മൈക്കിൾ

‘ഞാൻ നേരിട്ട് പോയി പരാതി കൊടുത്തിട്ട് പോലും ഒരു ആക്ഷനും എടുത്തില്ല..’ – തുറന്ന് പറഞ്ഞ് നടി മെറീന മൈക്കിൾ

ഹാപ്പി വെഡിങ് എന്ന സിനിമയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ. അതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടിയും മെറീനയ്ക്ക് അത്ര വലിയ കഥാപാത്രങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. സോഫിയയെ തകർത്ത് അഭിനയിച്ചതോടെ മെറീനയുടെ കരിയർ തന്നെ മാറിമറിഞ്ഞു.

എബി എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെ നായികയായി അഭിനയിച്ച മെറീന, അമർ അക്ബർ അന്തോണി, ചങ്ക്‌സ്, ഇര, വികൃതി, മറിയം വന്ന് വിളക്കൂതി തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡി റോളുകൾ നന്നായി ചെയ്യാറുള്ള ഒരാളാണ് മെറീന. തന്റെ കരിയറിൽ നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെറീന തുറന്നു പറഞ്ഞിരുന്നു.

മെറീനയുടെ വാക്കുകൾ, ‘വുമൺ ഹാവ് ലെഗ്‌സ് ക്യാമ്പയിൻ നടക്കുന്നത്തിന് മുമ്പ് തന്നെ ഞാൻ കാലുകൾ കാണിച്ചിട്ടുള്ള കുറേ ഫോട്ടോസ് എടുത്തിട്ടുണ്ടായിരുന്നു. ആ സമയത്ത് അത് അപ്‌ലോഡ് ചെയ്യണ്ട എന്ന് ഞാൻ വിചാരിച്ചു. എന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഞാൻ ഉപയോഗിച്ചെന്ന് ആളുകൾ വിചാരിക്കും. സോഷ്യൽ മീഡിയയിൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നോ രണ്ടോ ആളുകളെ ചിലപ്പോൾ അത് ഇൻഫ്ളുവൻസ് ചെയ്തേക്കാം.

അത് വെറും ടൈം വേസ്റ്റ് എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. കുറച്ച് വർഷം മുമ്പ് എന്റെ ലൈഫിൽ ഒരു പ്രശ്നം ഉണ്ടായി. എന്നെ ഒരാൾ ആഡ് ഷൂട്ടിന് വിളിച്ചു. ഞാൻ പോകാൻ റെഡി ആയിരുന്ന ദിവസം അയാൾ വിളിച്ചിട്ട് പറഞ്ഞു അയാൾ പറയുന്ന സ്ഥലത്ത് ചെന്ന് ഫ്രഷ് ആയിട്ട് പോകാമെന്ന് പറഞ്ഞു.

അപ്പോൾ തന്നെ മെസ്സേജ് വഴി ആ ഷൂട്ട് ക്യാൻസൽ ചെയ്തു. ഒരു വലിയ ജൂവലറിയുടെ ഷൂട്ടാണെന്ന് പറഞ്ഞാണ് എന്നെ അയാൾ വിളിച്ചത്. അതുകൊണ്ട് ഞാൻ അത് വിശ്വസിച്ചു. അപ്പോൾ എനിക്ക് തോന്നി, എന്റെ ഈ ഒഫീഷ്യൽ അക്കൗണ്ട് വഴിയുള്ള മെസേജ് പുള്ളി വേറെയൊരു പെൺകുട്ടിയെ കാണിച്ച് ട്രാപ്പ് ചെയ്യുമോയെന്ന്..! അങ്ങനെ വന്നാൽ ഞാൻ തന്നെ പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വരും.

അതോർത്ത് ഞാൻ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ ഇട്ടിട്ട് ഞാൻ പറഞ്ഞു. ‘ഈ പേരും പറഞ്ഞ് ആരെങ്കിലും വന്നാൽ അത് ജെനുവിൻ അല്ലായെന്ന്’. ഞാൻ ആ ജൂവലറിയിലേക്ക് വിളിച്ചപ്പോൾ അവരങ്ങനെ ഒരു ഷൂട്ടിനെ കുറിച്ച് പ്ലാൻ ചെയ്തിട്ടേയില്ല. അങ്ങനെ ഞാൻ കേസ് കൊടുത്തു. കമ്മീഷണർ ഓഫീസിൽ പോയി. ഒന്നും നടന്നില്ല. അതിപ്പോ എനിക്ക് മീഡിയയിൽ പറയുന്നത് കൊണ്ട് കുഴപ്പമില്ല.

ഞാൻ നേരിട്ട് പോയി പരാതിയും പ്രശ്നങ്ങളും പറഞ്ഞിട്ട് കൂടി ഒരു ആക്ഷനും അവർ എടുത്തില്ല. എനിക്ക് ഫീൽ ചെയ്ത ഒരു കാര്യം എന്താണെന്ന് വച്ചാൽ, എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അപ്പോൾ തന്നെ ചെയ്തു തീർക്കണം. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അടിച്ചു തീർക്കണം. അത് ബാക്കി വച്ചിട്ട് സോഷ്യൽ മീഡിയയിൽ റിആക്ട് ചെയ്യാമെന്ന് വിചാരിച്ചാൽ ഒന്നും നടക്കില്ല..’ മെറീന പറഞ്ഞു.

CATEGORIES
TAGS