‘ഗോപി സുന്ദറിന് ഒപ്പം കലക്കൻ ഡാൻസുമായി അമൃത, ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഗോപി സുന്ദറും സ്റ്റാർ സിംഗർ വേദിയിലൂടെ കരിയർ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മികച്ച ഗായികമാരിൽ ഒരാളുകൂടിയാണ് അമൃത സുരേഷും രണ്ട് മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സന്തോഷ വിശേഷവാർത്ത തങ്ങളുടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. ആ തീരുമാനം ഏറെ ആലോചിച്ച ശേഷം എടുത്തതായിരുന്നു.
അമൃത സുരേഷ് അതിന് മുമ്പ് നടൻ ബാലയുമായി വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം വേർപ്പെടുത്തിയിരുന്നു. ഗോപി സുന്ദറാകട്ടെ ആദ്യ വിവാഹ ബന്ധത്തിന് ശേഷം മറ്റൊരു ഗായികയുമായി ലിവിങ് റിലേഷനിലുമായിരുന്നു. അത് രണ്ടും അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി ഒന്നിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഗോപി സുന്ദറിന് ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു.
ഉടുപ്പ് മാറ്റുന്നത് പോലെ പങ്കാളിയെ മാറ്റരുതെന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു വിമർശനങ്ങൾ. എങ്കിലും അതവരുടെ ജീവിതമാണെന്ന് ചിന്തിക്കാനുള്ള മനസ്സും പല മലയാളികൾക്കും ഇല്ലായിരുന്നു. പിന്നീട് ഗോപി സുന്ദറോ അമൃതയോ സമൂഹ മാധ്യമങ്ങളിൽ എന്തെങ്കിലും പോസ്റ്റുകൾ പങ്കുവച്ചാൽ അതിന് താഴെയും ഈ കൂട്ടർ എത്തുകയും മോശമായ രീതിയിലുള്ള കമന്റുകൾ ഇടുകയും ചെയ്യാറുണ്ട്.
ഗോപിസുന്ദറും അമൃതയും അത് വലിയ മൈൻഡ് ചെയ്യാറില്ല എന്നതാണ് സത്യം. തങ്ങളുടെ ജീവിതം ഓരോ നിമിഷവും അടിച്ചുപൊളിക്കുകയാണ് ഇരുവരും. ഈ അടുത്തിടെ ഗോപിസുന്ദറിന്റെ സംഗീതത്തിൽ ഇരുവരും ചേർന്ന് ആലപിച്ച ഒരു മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. അതിന്റെ ഡാൻസ് റിഹേഴ്സലിന്റെ വീഡിയോ ഇപ്പോൾ അമൃത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പൊളി ആയിട്ടുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
View this post on Instagram