‘എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്!! സാരിയിൽ തിളങ്ങി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

‘എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്!! സാരിയിൽ തിളങ്ങി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

ഒത്തിരി സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്ന താരങ്ങൾ മലയാള സിനിമയിൽ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടിയ സ്വീകാര്യതയെക്കാൾ ഒരു യൂട്യൂബ് വീഡിയോയിൽ അഭിനയിച്ചപ്പോൾ കിട്ടിയ ഒരാളാണ് നടി അമേയ മാത്യു. കരിക്കിന്റെ വീഡിയോയിലൂടെയാണ് അമേയയെ മലയാളികൾ തിരിച്ചറിയുന്നത്.

അതിന് മുമ്പ് അമേയ ആട് 2 എന്ന സിനിമയിൽ ക്ലൈമാക്സിലെ ഒരു സീനിൽ അഭിനയിച്ചിരുന്നെങ്കിൽ അമേയയുടെ മുഖം അധികം ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പിന്നീട് കരിക്കിന്റെ വീഡിയോയിൽ വന്ന ശേഷമാണ് അത് പലരും മനസ്സിലാകുന്നത്. ആ സമയത്ത് തന്നെ അമേയ ചെയ്ത ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീണ്ടും വൈറലായതോടെ താരത്തിന് ആരാധകരും കൂടി.

ഇൻസ്റ്റാഗ്രാമിൽ സജീവയായ അമേയ വ്യത്യസ്തമായ ക്യാപ്ഷനുകളിലൂടെ ആരാധകരെ കൈയിലെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയ പോസ്റ്റിനും അത്തരത്തിൽ ഒരു രസകരമായ തലക്കെട്ട് നൽകി അമേയ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ സാരി ധരിച്ചുള്ള ചിത്രങ്ങളിൽ അമേയയെ ഹോട്ട് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. ഭരത്ത് കെ.ആറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

“ദൈവമേ.. പക്ഷി പനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികൾ ആണ് ഇൻബോക്സിൽ ചത്തു വീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്ന് ഉണ്ടാവില്ല. നിങ്ങൾ നന്നായതായി ഞാനും, ഞാൻ ബ്ലോക്കിയതായി നിങ്ങളും കരുതുക.. അയച്ച ചാറ്റുകൾ ക്ലിയറുചെയ്യുക..”, അമേയ മാത്യു ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. അമേയയുടെ ക്യാപ്ഷൻ കണ്ട പലരും രസകരമായ മറുപടികളും നൽകിയിട്ടുണ്ട്.

CATEGORIES
TAGS