‘2021-ന് തുടക്കം കുറിച്ച് അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു..’ – ഫോട്ടോസ് വൈറലാകുന്നു
പുതുവർഷത്തെ വരവേറ്റ് ലോകം എമ്പാടുമുള്ള ആളുകൾ കൊറോണ വ്യാപനത്തിലും ചെറിയ രീതിയിൽ ആണെങ്കിൽ കൂടിയും ആഘോഷിക്കുകയാണ്. ഇന്ത്യയിലും പുതുവർഷത്തെ വരവേൽപ്പ് നൽകികൊണ്ട് ആളുകൾ വീടിന് പുറത്ത് ഇറങ്ങി അടിച്ചുപൊളിക്കുകയാണ്. കേരളത്തിൽ പക്ഷേ ന്യൂ ഇയറിന് തലേന്ന് 10 മണിക്ക് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു.
മലയാള സിനിമയിലെ താരങ്ങളിൽ പലരും കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ തങ്ങളുടെ ആരാധകർക്ക് പുതുവർഷത്തിന് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിരുന്നു. താരങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ആശംസകൾ അറിയിച്ചത്. വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും അഭിനയിച്ച് ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് അമേയ മാത്യു.
വെബ് സീരീസുകളുടെ തമ്പുരാക്കന്മാരായ കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിച്ച ശേഷമാണ് അമേയയ്ക്ക് ഇത്രയേറെ ആരാധകർ ഉണ്ടാവുന്നത്. അതിന് മുമ്പ് തന്നെ ആട് 2 എന്ന ജയസൂര്യ ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ താരം അഭിനയിച്ച് കൈയടി വാങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ ഞെട്ടിച്ചിട്ടുള്ള ഒരാളാണ് അമേയ.
പുതുവർഷത്തെ വരവേറ്റ് അമേയ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം 2021-ൽ ആദ്യം പോസ്റ്റ് ചെയ്തത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റ് ലാമിയ സി.കെയാണ് കോസ്റ്റിയൂം, മഹിമയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകിയത്.
‘കഴിഞ്ഞ കാലത്തിന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ ചിന്തിക്കുക.. ദൈവം നമുക്ക് തന്ന ദാനമാണ് ഈ പുതുവർഷം.. എല്ലാവർക്കും സന്തോഷവും, സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു..’, എന്ന ക്യാപ്ഷനോടെയാണ് അമേയ ചിത്രങ്ങൾ പങ്കുവച്ചത്. 3 ലക്ഷത്തിൽ അധികം ആരാധകരാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.