‘2021-നെ ഒരു കളർ ഗ്ലാസിലൂടെ നോക്കി കാണുമ്പോൾ..’ – 2020-ലെ അവസാന ഫോട്ടോഷൂട്ടുമായി നടി അമല പോൾ

‘2021-നെ ഒരു കളർ ഗ്ലാസിലൂടെ നോക്കി കാണുമ്പോൾ..’ – 2020-ലെ അവസാന ഫോട്ടോഷൂട്ടുമായി നടി അമല പോൾ

പുതുവത്സര ത്തിനോട് അടുക്കുമ്പോള്‍ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയ ആശംസകള്‍ കൊണ്ട് നിറയ്ക്കുകയാണ്. 2020-ലെ അവസാനത്തെ പോസ്റ്റുകള്‍ ഇടുന്ന തിരക്കിലാണ് എല്ലാവരും. മലയാളത്തിലും അന്യ ഭാഷകളിലും സജീവമായി നില്‍ക്കുന്ന നടി അമലയും 2020ലെ തന്റെ അവസാന ചിത്രവുമായി എത്തിയിരിക്കുകകയാണ്.

മനോഹരമായ ഒരു കുറിപ്പ് ചേര്‍ത്താണ് ചിത്രം പങ്കുവച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്ക്കുന്ന നടി 2020-ല്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അമല യാത്രകളെ തന്നെയാണ് 2020ല്‍ ഏറെ മിസ്സ് ചെയ്തത് എന്നു പറഞ്ഞിരുന്നു.

കോവിഡ് കാലത്ത് സിനിമകളും ഷൂട്ടിങുകളും താത്കാലികമായി നിര്‍ത്തിവച്ചപ്പോള്‍ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവച്ചത്. 2021-നെ ഒരു കാന്ഡിഡ് ഗ്ലാസിലൂടെ നോക്കികാണുമ്പോള്‍ എന്നാണ് ചിത്രത്തിന് താഴെ അമല നല്‍കിയ കുറിപ്പ്. നിരവധി പേരാണ് അമലയുടെ ചിത്രത്തിന് കമന്‌റുകളുമായി എത്തിയത്.

അജീഷ് പ്രേമാണ് അമലയുടെ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. കോവിഡ് കാലത്ത് അമല നടത്തിയ ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധ നേടിയവയാണ്. ഒരേ വസ്ത്രത്തിലുള്ള 3 വ്യത്യസ്ത പോസുകൾ നൽകിയാണ് അമല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഫോട്ടോഷൂട്ട് ഏറ്റെടുക്കുകയും ചെയ്തു.

CATEGORIES
TAGS