‘കോളേജ് പെൺകുട്ടിയുടെ ലുക്കിൽ അമല പോൾ, എന്തൊരു അഴകെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിൽ സഹാനടിയുടെ റോളിൽ അഭിനയിച്ച് ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് അമല പോൾ. ആദ്യം മലയാളത്തിൽ അഭിനയിച്ച അമല പോൾ അടുത്ത ചിത്രത്തിൽ തന്നെ തമിഴിലേക്ക് പോയി. തമിഴിൽ മൈന എന്ന സിനിമ അമലയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

തമിഴിൽ സ്ഥാനം ഉറപ്പിക്കാൻ ആ സിനിമ കൊണ്ട് അമലയ്ക്ക് സാധിച്ചു. മലയാളത്തിലേക്ക് പിന്നീട് അമല എത്തിയത് മോഹൻലാലിൻറെ നായികയായിട്ടാണ്. റൺ ബേബി റൺ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം നായികയായി അഭിനയിച്ച അമലയ്ക്ക് പിന്നീട് കൂടുതൽ നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ തന്നെ ലഭിക്കാൻ തുടങ്ങി. ഒരു ഇന്ത്യൻ പ്രണയ കഥ, മില്ലി പോലെയുള്ള സിനിമകളിലെ പ്രകടനം പ്രേക്ഷകർ താരത്തിനെ പ്രശംസിച്ചു.

സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു അമലയുടെ വിവാഹം നടന്നത്. തമിഴിലെ സംവിധായകനായുള്ള വിവാഹബന്ധം പക്ഷേ പിന്നീട്ട് നിയമപരമായി തന്നെ വേർപിരിഞ്ഞു. അതിന് ശേഷം വീണ്ടും സിനിമകളിൽ സജീവമായ അമല ഇപ്പോൾ ആട് ജീവിതം എന്ന മലയാള സിനിമയിലാണ് അഭിനയിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രമാണ് ഇത്.

സമൂഹ മാധ്യമങ്ങളിൽ അമല പോൾ വളരെ സജീവമാണ്. ഒരു കോളേജ് പെൺകുട്ടിയുടെ ലുക്കിലുള്ള അമലയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പൊൾ വൈറലാവുന്നത്. കറുത്ത മിനി സ്കർട്ട് ടൈപ്പ് ഡ്രെസ്സിൽ പൊളി ലുക്കിലാണ് അമല ഫോട്ടോസ് എടുത്തിരിക്കുന്നത്. അമലയുടെ സൗന്ദര്യത്തെ വർണിച്ചുകൊണ്ടുള്ള കമന്റുകളാണ് ആരാധകർ ചിത്രത്തിന് നല്കിയിരിക്കുന്നത്.

CATEGORIES
TAGS