‘എഴുപതുകളിലെ താരസുന്ദരി!! അതീവ ഗ്ലാമറസ് റോളിൽ അമല പോൾ ബോളിവുഡിൽ..’ – ട്രെയിലർ കാണാം

ബോളിവുഡിൽ നിന്ന് ഇറങ്ങുന്ന ഏറ്റവും പുതിയ വെബ് സീരീസായ ‘രഞ്ജിഷ് ഹി സാഹി’യുടെ ട്രെയിലർ ജനുവരി 4-ന് വൂട്ട് എന്ന ഒ.ടി.ടി പ്ലാറ്റഫോം അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. നാടകീയമായ പ്രണയകഥയിലൂടെ നിങ്ങളെ എഴുപതുകളിലെ ബോളിവുഡിലേക്ക് തിരികെ കൊണ്ടുപോകുന്ന സീരിസിൽ നടി അമല പോൾ, താഹിർ രാജ് ഭാസിൻ, അമൃത പുരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

അമല പോളിന്റെ ഹിന്ദി അരങ്ങേറ്റം കൂടിയാണ് ഈ വെബ് സീരീസ്. അമല പോൾ എഴുപതുകളിലെ ഒരു ബോളിവുഡ് നടിയായിട്ടാണ് അഭിനയിക്കുന്നത്. അൽപ്പം ഗ്ലാമറസ് റോളുകൂടിയാണ് ഇത്. ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ഒരു സൂപ്പർതാരമായ നടിയുമായി വിവാഹേതര ബന്ധത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു നവാഗത സംവിധായകനെ ചുറ്റിപ്പറ്റിയാണ് ഈ സീരീസ്.

ആ സംവിധായകന്റെ ആദ്യ പ്രണയവുമായുള്ള ദാമ്പത്യ ജീവിതവും പിന്നീട് സിനിമയിൽ എത്തിയ ശേഷമുള്ള നായികയുള്ള പ്രണയവും തുടർന്ന നടക്കുന്ന സംഭവങ്ങളുടെയും ജീവിത അനുഭവങ്ങളുടെയും കഥയാണ് ഇത്. ശങ്കർ, അംന, അഞ്ജു എന്നിവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ വികസിക്കുന്നത്. രണ്ട് പേർ തമ്മിലുള്ള സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളുടെയും പ്രണയത്തിന്റെ വ്യത്യസ്തമായ പല കാഴ്ചപ്പാടുകളെയും ചിത്രം ചൂണ്ടികാണിക്കുന്നു.

View this post on Instagram

A post shared by Amala Paul (@amalapaul)

ട്രെയിലർ കണ്ടാൽ തന്നെ ഒരു എഴുപതുകളുടെ ഫീൽ തോന്നിക്കുന്നുണ്ട്. പുഷ്പദീപ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടി അമല പോൾ ട്രെയിലർ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൂട്ട് സെലക്ട് എന്ന പ്ലാറ്റഫോമിലൂടെ ജനുവരി 13-നാണ് സീരീസ് സ്ട്രീം ചെയ്തു തുടങ്ങുന്നത്.

CATEGORIES
TAGS