‘ജന്മദിനം ആഘോഷമാക്കി ബിഗ് ബോസ് താരം ഗബ്രിയേല, ഹോട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

‘ജന്മദിനം ആഘോഷമാക്കി ബിഗ് ബോസ് താരം ഗബ്രിയേല, ഹോട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിലും നടത്തുന്ന ഒരു ബ്രഹ്മണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ നടൻ മോഹൻലാൽ ഹോസ്റ്റ് ചെയ്യുന്ന പരിപാടിയുടെ മൂന്ന് സീസണുകൾ കഴിഞ്ഞു. തമിഴ് ബിഗ് അഞ്ചാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ ചുരുക്കം ചില ദിവസങ്ങൾ മാത്രമേയുള്ളു വിജയിയെ അറിയാൻ! കമൽഹാസനാണ് അവിടെ അവതാരകനായി എത്തുന്നത്.

മലയാളം തന്നെ മലയാളികൾ ഏറെ താല്പര്യത്തോടെ കാണുന്ന ഒന്നാണ് തമിഴ് ബിഗ് ബോസ്. ബിഗ് ബോസിന്റെ തമിഴിലെ നാലാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഗബ്രിയേല ചാൾട്ടൺ. സിനിമയിലും ടെലിവിഷൻ ഷോകളിലും പങ്കെടുത്ത് ഒരുപാട് ആരാധകരുള്ള താരം കൂടിയാണ് ഗബ്രിയേല. ഗാബി എന്നാണ് ആരാധകർ ഗബ്രിയേലയെ വിളിക്കുന്നത്.

ജോഡി നമ്പർ വൺ ജൂനിയർ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരിച്ച് വിജയിയായ താരമാണ് ഗബ്രിയേല. ജോഡി നമ്പർ വണിന്റെ ഏഴാമത്തെ സീസണിലും ഗാബിയും ജോഡിയും വിജയിയായിരുന്നു. അതും കഴിഞ്ഞാണ് ഗബ്രിയേല ബിഗ് ബോസിലേക്ക് വരുന്നത്. ഷോയുടെ അവസാന ആഴ്ച്ച വരെയുണ്ടായിരുന്ന ഗബ്രിയേല അഞ്ച് ലക്ഷം വാങ്ങി ഷോയിൽ നിന്ന് ഫൈനലിന് മുമ്പ് പിന്മാറി.

ബിഗ് ബോസിൽ പങ്കെടുക്കുമ്പോൾ തന്നെ വളരെ ചെറിയ പെൺകുട്ടിയെന്ന ലേബൽ താരത്തിന് ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ഗബ്രിയേല. ചുവപ്പ് നിറത്തിലെ പാർട്ടി ഗൗണിൽ ഹോട്ട് ലുക്കിലുള്ള ഫോട്ടോസ് താരം ആരാധകർക്ക് ഒപ്പം പങ്കുവച്ചു. എന്നാൽ മറ്റൊരു ഡ്രെസ്സിലാണ് താരം കേക്ക് മുറിച്ചത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

CATEGORIES
TAGS