‘ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള!! മക്കൾക്കും ശാലിനിക്കും ഒപ്പം സമയം ചിലവഴിച്ച് അജിത്..’ – ഫോട്ടോസ് വൈറൽ

തമിഴ് സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു താരമാണ് നടൻ അജിത് കുമാർ. ഇന്ന് തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് അജിത്. അറുപതിൽ അധികം സിനിമകളിൽ ഇതിനോടകം അജിത് അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. വിജയ്-അജിത് ആരാധകരുടെ പോര് എന്നും സമൂഹ മാധ്യമങ്ങളിൽ കാണാൻ കഴിയാറുണ്ട്. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെന്നതും ശ്രദ്ധേയമാണ്.

അജിത്തിന്റെ അച്ഛൻ ഒരു പാലക്കാട്ടുകാരനാണ്. ഇത് കൂടാതെ അജിത് വിവാഹം ചെയ്തിരിക്കുന്നത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ ശാലിനിയെ ആണ്. കേരളത്തിലും അജിത്തിന് ആരാധകർ ഏറെയാണ്. ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് അജിത്. ഒരു അഭിനേതാവ് എന്നതിൽ ഉപരി അജിത് ഒരു റേസ് കാർ ഡ്രൈവർ കൂടിയാണ്. പല ഇന്റർനാഷണൽ റേസിംഗ് ചാമ്പ്യൻഷിപ്പിലും അജിത് പങ്കെടുത്തിട്ടുണ്ട്.

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന അജിത്, ബൈക്കിലും കാറിലുമൊക്കെ ലോകത്തിന്റെ പല ഭാഗത്തും പോയിട്ടുണ്ട്. ഇത് കഴിഞ്ഞാൽ താരത്തിന് ഏറ്റവും ഇഷ്ടം കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാനാണ്. ശാലിനി സിനിമയിൽ നിന്ന് വിട്ടുനിൽകുകയാണ്. രണ്ട് കുട്ടികളും താരദമ്പതികൾക്കുണ്ട്. ഇപ്പോഴിതാ തന്റെ മക്കൾക്കും ഭാര്യ ശാലിനിക്കും ഒപ്പം സമയം ചിലവഴിക്കുകയാണ് താരം.

കുടുംബത്തിന് ഒപ്പം യാത്ര പോയിരിക്കുകയാണ് അജിത്. ശാലിനിക്കും മക്കൾക്കും ഒപ്പം നിൽക്കുന്ന അജിത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്. ക്യൂട്ട് കപ്പിൾ, ഫാമിലി എന്നിങ്ങനെ കമന്റുകളും വന്നിട്ടുണ്ട്. ശാലിനിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആയിരുന്നു അജിത്തിന്റെ അവസാനമായി ഇറങ്ങിയത്.

CATEGORIES
TAGS