‘ഒരുമിച്ചുള്ള 23 വർഷങ്ങൾ, താര ദമ്പതികൾക്ക് ആശംസകളുമായി ശാമിലി..’ – ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
തമിഴ് സിനിമ മേഖലയിലെ താരദമ്പതികളാണ് തല അജിത്തും ശാലിനിയും. 1999-ൽ ഇരുവരും ഒന്നിച്ച അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് അജിത്തിന് ശാലിനിയോട് പ്രണയം തോന്നിയത്. ജൂൺ മാസത്തിൽ അജിത്ത് ശാലിനിയെ പ്രൊപോസ് ചെയ്യുകയും തൊട്ടടുത്ത വർഷം തന്നെ താരങ്ങൾ വിവാഹിതരാവുകയും ചെയ്തു. അതിൽ രണ്ട് മക്കളും ഇരുവർക്കുമുണ്ട്.
ശാലിനി മലയാള ചിത്രമായ ‘എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്’ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് തുടക്കം കുറിച്ചയാളാണ്. പിന്നീട് 1997-ൽ കുഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിച്ച സൂപ്പർഹിറ്റായി മാറിയ അനിയത്തി പ്രാവിലൂടെ നായികയായി അരങ്ങേറി. അതിന് ശേഷം തമിഴിലും ചില സിനിമകളിൽ ശാലിനി നായികയായി അഭിനയിച്ചു. ശാലിനിയുടെ അനിയത്തി ശാമിലിയും സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയാണ്.
ചേച്ചിയെ പോലെ തന്നെ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായി മാറിയ ഒരാളാണ് ശാമിലി. 90-റുകളിലാണ് അജിത്ത് സിനിമയിലേക്ക് എത്തുന്നത്. അജിത്തും ശാലിനിയും ആകെ ഒരു ചിത്രത്തിൽ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. ഇപ്പോഴിതാ ചേച്ചിക്കും വലിയേട്ടനും വാർഷികാശംസകൾ നേർന്ന് ശാമിലിയിട്ട പോസ്റ്റാണ് തല ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്.
View this post on Instagram
നീല ലൈറ്റിംഗോടെയുള്ള ശാലിനിയുടെ കവിളിൽ അജിത്ത് ചുംബിക്കുന്ന ഒരു ചിത്രമാണ് ശാമിലി പോസ്റ്റ് ചെയ്തത്. “23 വർഷത്തെ കൂട്ടുകെട്ട്”, എന്ന ക്യാപ്ഷൻ നൽകിയാണ് ശാമിലി ഫോട്ടോ പങ്കുവച്ചത്. മികച്ച ജോഡി, ലവിലീ കപ്പിൾ, കാതൽ മന്നൻ.. കാതൽ റാണി, മില്യൺ ഡോളർ ഫോട്ടോ, ദി റിയൽ അൺസീൻ എന്നിങ്ങനെ കിടിലം കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ ഇട്ടിരിക്കുന്നത്.