’80-കളിലെ നായികമാരുടെ ലുക്കിൽ അനശ്വര രാജൻ, ക്യൂട്ടെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറലാകുന്നു

’80-കളിലെ നായികമാരുടെ ലുക്കിൽ അനശ്വര രാജൻ, ക്യൂട്ടെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറലാകുന്നു

മലയാള സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ചുരുക്കം ചില താരങ്ങളെ ഉണ്ടായിട്ടുളളൂ. ഇന്നത്തെ തലമുറയിൽ അത്തരത്തിൽ ചെറുപ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരാളാണ് നടി അനശ്വര രാജൻ. ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ തുടക്കം.

പിന്നീട് തൊട്ടടുത്ത് തന്നെ സിനിമയിൽ നായികയായി അരങ്ങേറി. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചാണ് അനശ്വര സിനിമയിൽ തുടക്കം കുറിച്ചത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ അനശ്വര മിന്നും പ്രകടനമായിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു, പിന്നീട് അനശ്വര തണ്ണീർമത്തൻ ദിനങ്ങളിൽ വീണ്ടും മികച്ച പ്രകടനത്തിലൂടെ ജന മനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റി.

ശുഭരാത്രി എന്ന ചിത്രത്തിലൂടെ നായികയായ അനശ്വര, വാങ്കിൽ റസിയയായി പ്രധാന റോളിൽ എത്തി. അതിന് ശേഷം ഇപ്പോൾ ഏറ്റവും ഒടുവിലായി അനശ്വര ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ തന്നെ തിളങ്ങി. ഈ കഴിഞ്ഞ ദിവസം അത് ഒ.ടി.ടിയിലും ഇറങ്ങി തിയേറ്ററിലെ അതെ പ്രതികരണം അവിടെയും നേടി മുൻനിര നായികമാരുടെ ലെവലിലേക്ക് എത്തുകയാണ്.

അനശ്വര സിനിമയിലെ പ്രകടനത്തോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകളിലൂടെയും ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ദിവസം വൈറലായ ബബിൾ ഫോട്ടോഷൂട്ടിന് പിന്നാലെ ഇപ്പോഴിതാ 80-കളിലെ ബോളിവുഡ് നായികമാരുടെ ലുക്കിൽ വെറൈറ്റി ഷൂട്ടായി എത്തിയിരിക്കുകയാണ്. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എ.ആർ സിഗ്നേച്ചർ എന്ന ക്ലോത്തിങ് ബ്രാൻഡിന് വേണ്ടിയാണ് അനശ്വര ഷൂട്ട് ചെയ്തത്.

CATEGORIES
TAGS