‘തോൽക്കുമെന്ന് വിചാരിച്ചു! പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം നേടി ഹൻസിക കൃഷ്ണ..’ – വീഡിയോ കാണാം

ഐ.എസ്.സി പ്ലസ് ടു പരീക്ഷ ഫലം ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 96.93 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണ ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. തോൽക്കുമെന്ന് വിചാരിച്ചിരുന്ന ഹൻസിക താൻ ജയിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞു.

78 ശതമാനം മാർക്കാണ് നേടിയത്. കോമേഴ്സിൽ ആയിരുന്നു ഹൻസിക പഠിച്ചിരുന്നത്. തനിക്ക് ടെൻഷൻ ഉണ്ടായിരുന്നുവെന്നും തോൽക്കുമെന്ന് പോലും വിചാരിച്ചിരുന്നുവെന്നും ഹൻസിക പറഞ്ഞു. തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് ഹൻസിക പഠിച്ചത്. ഹൻസികയുടെ മൂത്ത സഹോദരിമാരും അവിടെ തന്നെയാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ഒരു യൂട്യൂബർ കൂടിയാണ് ഹൻസിക.

78 ശതമാനം മാർക്കിൽ തന്നെ ഇംഗ്ലീഷിൽ ഹൻസിക 92 ശതമാനമാണ് നേടിയത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് ഇംഗ്ലീഷ് എന്നും ഹൻസിക പറയുന്നുണ്ട്. കോമേഴ്സ് പരീക്ഷ കഴിഞ്ഞപ്പോൾ താൻ കരഞ്ഞിരുന്നുവെന്നും ഇഷ്ടമുള്ള വിഷയം ആയിരുന്നെങ്കിലും പരീക്ഷ വളരെ കഠിനം ആയിരുന്നുവെന്നും ഹൻസിക പറയുന്നുണ്ട്. റിസൾട്ട് വരുന്നത് വരെ ഭയങ്കര ടെൻഷൻ ആയിരുന്നുവെന്നും ഹൻസിക പറഞ്ഞു.

സ്കൂൾ പരീക്ഷകളിൽ മാർക്കല്ല ജീവിതത്തെ തീരുമാനിക്കുന്നതെന്നും തനിക്ക് ബോധ്യമുണ്ടെന്ന് ഹൻസിക പറഞ്ഞു. ഇനി മനോഹരമായ ഒരു കോളേജ് കാലഘട്ടം ഹൻസികയ്ക്ക് ആരാധകർ ആശംസിക്കുകയും ചെയ്തിട്ടുണ്ട്. ഹൻസിക ചേച്ചി അഹാന അഭിനയിച്ച ലുക്ക എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ ചെറുപ്പമാണ് ഹൻസിക അവതരിപ്പിച്ചിരുന്നത്. ഹൻസികയും ചേച്ചിയെ പോലെ തന്നെ സിനിമയിലേക്ക് എത്തുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.

CATEGORIES
TAGS Plus Two
OLDER POST‘ഫ്രാൻസിൽ അവധി ആഘോഷിച്ച് നടി റെബ മോണിക്ക, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ