‘അവസാന കാലത്തും പികെആർ പിള്ളയെ കൈവിടാതെ മോഹൻലാൽ..’ – ചികിത്സ ചിലവ് വഹിച്ചത് താരം

മലയാളത്തിൽ ഏറ്റവും കൂടുതൽ ദിനങ്ങൾ തിയേറ്ററിൽ ഓടിയ സിനിമകളിൽ ഒന്നായ ‘ചിത്ര’ത്തിന്റെ നിർമ്മാതാവ് പികെആർ പിള്ള അന്തരിച്ച വിവരം ഈ സങ്കടത്തോടെയാണ് പ്രേക്ഷകർ കേട്ടത്. വാർദ്ധക്യ സഹജമായ അസുഖം മൂലമായിരുന്നു മരണം. 92 വയസ്സ് ആയിരുന്നു. 22-ൽ അധികം സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. എല്ലാവരും എന്നും ഓർത്തിക്കുന്ന ചിത്രം തന്നെയാണ് അതിൽ ഏറെ നേട്ടമുണ്ടാക്കിയത്.

മറവി രംഗം അദ്ദേഹത്തിനെ അലട്ടിയിരുന്നു. അതിന്റെ ചികിത്സയിലായിരുന്നു. അവസാന കാലത്ത് ഭീമമായ തുക ചികിത്സയ്ക്ക് ആവശ്യം വന്നപ്പോൾ അദ്ദേഹത്തിനെ സഹായിക്കാൻ എത്തിയതും അദ്ദേഹം സൂപ്പർതാരമാക്കി മാറ്റിയ മോഹൻലാൽ തന്നെയായിരുന്നു. ഈ കാര്യം അധികം ആരും തന്നെ അറിഞ്ഞിരുന്നില്ല. സാമ്പത്തികമായി അധികം പ്രശ്നങ്ങൾ ഉള്ള ഒരു കുടുംബം ആയിരുന്നില്ല പികെആർ പിള്ളയുടേത്.

എങ്കിലും എല്ലാ മാസത്തിലെയും ചികിത്സയുടെ ചിലവ് ഒരു വെല്ലുവിളിയായിരുന്നു. ഇത് അറിഞ്ഞ മോഹൻലാൽ അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വന്നു. എല്ലാ മാസവും ചികിത്സയ്ക്കും ചിലവിനുമുള്ള തുക കൃത്യമായ അക്കൗണ്ടിൽ എത്തിച്ചു നൽകിയിരുന്നു മോഹൻലാൽ. പഴയ നിർമ്മാതാവിനോടുള്ള സ്നേഹവും കരുതലും മോഹൻലാൽ കാത്തുസൂക്ഷിച്ചു. ചിത്രമല്ലാതെ വേറെയും മോഹൻലാൽ സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

ശോഭരാജ്, കിഴക്കുണരും പക്ഷി, വന്ദനം, അർഹത, അഹം എന്നീ സിനിമകളാണ് അദ്ദേഹം നിർമ്മിച്ച മറ്റ്‌ മോഹൻലാൽ സിനിമകൾ. നടനെന്ന നിലയിലുള്ള തന്റെവളർച്ചയ്ക്ക് പികെആർ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അനുശോചന പോസ്റ്റിൽ മോഹൻലാൽ കുറിച്ചിരുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുടെ തിരക്കിൽ ചെന്നൈയിൽ നിൽക്കുന്ന സമയത്താണ് ഈ വാർത്ത അറിഞ്ഞതെന്നും അദ്ദേഹം കുറിച്ചു.