‘ഇതിപ്പോ ചേച്ചിയും അനിയത്തിയും പോലെ!! പട്ടുപാവാടയിൽ തിളങ്ങി നിത്യദാസും മകളും..’ – വീഡിയോ വൈറൽ
ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നിത്യദാസ്. മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ളതും വീണ്ടും കാണാൻ തോന്നുന്നതുമായ സിനിമയായ ‘ഈ പറക്കും തളിക’യിലാണ് നിത്യദാസ് ആദ്യമായി അഭിനയിക്കുന്നത്. അതിലെ താമരാക്ഷൻപിള്ള ബസും ഉണ്ണിയും സുന്ദരനും ബാസന്തിയും സി.ഐ വീരപ്പൻ കുറുപ്പും ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ അല്ല.
നിത്യദാസിനെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് ബാസന്തി എന്ന കഥാപാത്രത്തിലൂടെയാണ്. രണ്ട് ഗെറ്റപ്പുകളിൽ ആയിരുന്നു നിത്യ ആ സിനിമയിൽ അഭിനയിച്ചത്. ഒരു നാടോടി പെൺകുട്ടിയായും അതുപോലെ മോഡേൺ ലുക്കിലും. ആദ്യ സിനിമയ്ക്ക് ശേഷം നിത്യദാസിന് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ആറ് വർഷത്തോളം സിനിമയിൽ സജീവമായി നിൽക്കുകയും ചെയ്തു.
2007-ൽ വിവാഹിതയായ നിത്യദാസ് പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്നു. ഇടയ്ക്കിടെ നിത്യദാസ് സീരിയലുകളിൽ അഭിനയിച്ചിട്ടുമുണ്ട്. ടെലിവിഷൻ പരിപാടികളിൽ അതിഥിയായും നിത്യദാസ് എത്തിയിട്ടുണ്ട്. ഇപ്പോൾ ജന്മ നാടായ കോഴിക്കോടിൽ താമസിക്കുകയാണ് നിത്യദാസ്. നിത്യദാസിനെ പോലെ മകൾ നൈനയും മലയാളികൾക്ക് സുപരിചിതയാണ്. നാമൻ എന്ന പേരിൽ ഒരു മകനുമുണ്ട്.
നിത്യയെയും മകളെയും കണ്ടാൽ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്ന് പലപ്പോഴും മലയാളികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് നിത്യദാസ് ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവച്ച ഒരു വീഡിയോയുടെ താഴെയും ഇത്തരം കമന്റുകൾ വന്നിട്ടുണ്ട്. പട്ടുപാവാടയിൽ ഇരുവരും അതി സുന്ദരിയായി തിളങ്ങിയപ്പോൾ നിത്യദാസ് കൂടുതൽ ചെറുപ്പമായത് പോലെ തോന്നുന്നുമുണ്ട്.
View this post on Instagram