‘സെറ്റ് സാരിയിലും മുണ്ടും ഷർട്ടിലും ഒരേ പോലെ തിളങ്ങി സാനിയ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മത്സരാർത്ഥിയായി വന്ന് പിന്നീട് ബാലതാരമായി അതിന് ശേഷം നായികയായി മാറിയ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. മലയാള സിനിമയിലെ ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന സാനിയ പതിനാറാം വയസ്സിൽ നായികയായി തിളങ്ങിയ ഒരാളുകൂടിയാണ്. ക്വീൻ എന്ന മലയാള സിനിമയിലായിരുന്നു സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്.

ബാല്യകാലസഖി, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തു. സാനിയ ചെറുപ്രായത്തിൽ തന്നെ നായികയായത് കൊണ്ട് തന്നെ വരും വർഷങ്ങളിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരിക്കുമെന്നാണ് സാനിയയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

പതിനെട്ടാം പടി എന്ന സിനിമയിൽ ഒരു ഗ്ലാമറസ് നൃത്തവും സാനിയ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരും സാനിയയ്ക്ക് ഉണ്ട്. മലയാളികൾ ആഘോഷമാക്കുന്ന ഓണം കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പം അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ സാനിയ പങ്കുവച്ചിരിക്കുകയാണ്. “ഇതുവരെയുള്ളതിൽ ഏറ്റവും ബെസ്റ്റ് ഓണം..”, എന്നായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം സാനിയ കുറിച്ചത്.

സെറ്റ് സാരിയിലും അതുപോലെ മുണ്ടും ഷർട്ടിലും ഒരേ പോലെ തിളങ്ങിയ സാനിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഏത് വേഷവും സാനിയയ്ക്ക് ചേരുമെന്നാണ് ആരാധകർ പറയുന്നത്. സാനിയയുടെ ജിം ട്രെയിനറും അടുത്ത കൂട്ടുകാരിയായ ഫോട്ടോഗ്രാഫർ യാമിയും മേക്കപ്പ് മാൻ സാംസൺ ലെയിയും എല്ലാം ചിത്രങ്ങളിലുണ്ട്. നിവിൻ പൊളിയുടെ സാറ്റർഡേ നൈറ്റാണ് സാനിയയുടെ അടുത്ത സിനിമ.