‘പോയി നിക്കർ ഇട് പെണ്ണേ, ആര്യ ബഡായിയുടെ പുതിയ ചിത്രത്തിന് എതിരെ സദാചാര കമന്റ്..’ – ഫോട്ടോ കാണാം

‘പോയി നിക്കർ ഇട് പെണ്ണേ, ആര്യ ബഡായിയുടെ പുതിയ ചിത്രത്തിന് എതിരെ സദാചാര കമന്റ്..’ – ഫോട്ടോ കാണാം

ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന കോമഡി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടിയും അവതാരകയുമായ ആര്യ ബഡായ്. ബഡായ് ബംഗ്ലാവിൽ പിഷാരടിയുടെ ഭാര്യയുടെ റോളിലാണ് ആര്യ എത്തിയിരുന്നത്. അത് ആര്യയുടെ കരിയർ തന്നെ മാറ്റിമറിച്ചു. നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി.

കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. സ്ത്രീധനം എന്ന സീരിയലിലും ആര്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഷോകളിലും അവതാരകയായും തിളങ്ങിയിട്ടുള്ള ആര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഏഷ്യാനെറ്റിലെ ‘സ്റ്റാർട്ട് മ്യൂസിക് ആര് ആദ്യം പാടും’ എന്ന പ്രോഗ്രാമാണ് താരം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ബിഗ് ബോസിൽ മത്സരാർത്ഥിയായി പങ്കെടുത്ത ആര്യയ്ക്ക് ഷോ കഴിഞ്ഞ് ഒരുപാട് ഹേറ്റേഴ്‌സുണ്ടാവുകയും, നിരവധി സൈബർ അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. പതിയെ പതിയെ അതൊക്കെ മാറുകയും ആര്യ വീണ്ടും സജീവമാവുകയും ചെയ്തിരുന്നു.

ആര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയ്ക്ക് താഴെ ഒരുപറ്റം സദാചാര വാദികൾ കമന്റുകൾ ഇട്ടിരിക്കുകയാണ് ഇപ്പോൾ. ഒരുപാട് പേർ പോസറ്റീവ് കമന്റുകൾ ഇട്ടപ്പോളാണ് ചിലർ ഇത്തരത്തിൽ മോശം കമന്റുകളുമായി രംഗത്ത് വന്നത്. ‘ബഡായ് ബംഗ്ലാവിൽ ഞാൻ കണ്ട ആര്യയാണോ ഈ പാന്റ് ഇടത്തെ ഇരിക്കുന്നത്’ എന്നാണ് ഒരാൾ കമന്റ് ഇട്ടത്.

‘പോയി നിക്കർ എടുത്ത് ഇട് പെണ്ണുംപിള്ളെ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. പോസിറ്റീവ് കമന്റുകൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്. എന്നാൽ മോശം കമന്റുകൾ താരം മൈൻഡ് ചെയ്തിട്ടേയില്ല. ആര്യയ്ക്ക് പകരം ആര്യയുടെ ആരാധകരിൽ ചിലർ ഇത്തരക്കാർക്ക് മറുപടി കൊടുത്തിട്ടുണ്ട്. എന്തായാലും നിമിഷ നേരംകൊണ്ട് തന്നെ ഫോട്ടോ വൈറലായി കഴിഞ്ഞു.

CATEGORIES
TAGS