‘കോവിഡ് വാക്‌സിൻ സ്വീകരിച്ച് നടൻ സൂര്യയും ഭാര്യ ജ്യോതികയും..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

രാജ്യം എമ്പാടും കൊറോണയ്ക്ക് എതിരെ പോരാടുന്നതിന്റെ ഭാഗമായി വാക്‌സിനുകൾ എല്ലാവരും സ്വീകരിച്ച് വരികയാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാ ആളുകൾക്കും ഇപ്പോൾ രാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യമാണ്. വാക്‌സിനുകൾ സ്വീകരിക്കുകയും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുകയുമാണ് കോവിഡിന് എതിരെ പോരാടുന്നുള്ള ഏക മാർഗം.

പതിനെട്ട് വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ ലഭ്യമായപ്പോൾ തന്നെ പല സിനിമ യുവസിനിമ താരങ്ങളും കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ഫോട്ടോസും വീഡിയോസും പൊതുജനങ്ങൾക്ക് ഒരു ബോധവത്കരണം പോലെ പലരും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ തമിഴ് നടൻ സൂര്യയും ഭാര്യ ജ്യോതികയും വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

സൂര്യ തന്നെയാണ് ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മാസ്‌ക് വച്ച് പ്രോട്ടോക്കോൾ എല്ലാം പാലിച്ച് ഇരുവരും വാക്‌സിൻ സ്വീകരിക്കുന്നത്. ചെന്നൈയിലെ സൂര്യ ഹോസ്പിറ്റലിൽ വച്ചാണ് ഇരുവരും വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ എടുത്തു എന്ന് മാത്രമാണ് സൂര്യ ചിത്രത്തിന് ഒപ്പം എഴുതിയിട്ടുള്ളത്. നിരവധി ആരാധകരാണ് ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

സുര്യയെയും ജ്യോതികയുടെ ഒരുമിച്ചുള്ള ഫോട്ടോസ് കാണാനാണ് എപ്പോഴും ആരാധകർക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ ഇത്തരം ഫോട്ടോസ് വരുമ്പോൾ വളരെ പെട്ടന്ന് തന്നെ അത് വൈറലാവുകയും ചെയ്യാറുണ്ട്. ‘സൂരറൈ പോട്ര്‌’ ആണ് സൂര്യ നായകനായി അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പേര് ഇട്ടില്ലാത്ത രണ്ട് പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.

CATEGORIES
TAGS
OLDER POST‘ബ്രോ ഡാഡി സത്യമായിട്ടും ഒരു ചെറിയ സിനിമയാണ്, ഫൺ ഫാമിലി ഫിലിം..’ – വെളിപ്പെടുത്തി പൃഥ്വിരാജ്