Search

മക്കൾക്ക് അഭിമാനത്തോടെ കാണാവുന്ന സിനിമകൾ മാത്രമെ ചെയ്യൂ..!! മനസ് തുറന്ന് ജ്യോതിക

പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളായ ജ്യോതികയും സൂര്യയും പേരെന്റിങ് എന്താണെന്ന് പ്രേക്ഷകരുമായി മനസ്സ് തുറക്കുകയാണ്. ഇരുവരും സിനിമകളിൽ വളരെ സജീവമാണെങ്കിലും മക്കളോടൊത്ത് ചെലവഴിക്കിൽ ലഭിക്കുന്ന സമയം ഒട്ടും പാഴാക്കാറില്ല.

തങ്ങൾ മക്കൾക്ക് അഭിമാനപൂർവ്വം കാണാൻ സാധിക്കുന്ന ചിത്രം മാത്രമേ ചെയ്യുകയുള്ളൂ എന്ന് വിവാഹത്തിനു ശേഷം തീരുമാനിച്ചതാണെന്ന്  ആരാധകരോട് മനസ്സുതുറക്കുന്നു.

ആ വാക്ക് പൂർണമായും പാലിച്ചു കൊണ്ട് തന്നെ സൂര്യയും ജ്യോതികയും വളരെ മികച്ച ചിത്രങ്ങളിലൂടെയാണ് ഇപ്പോൾ ആരാധകരുടെ ഹൃദയങ്ങളിൽ കയറിപ്പറ്റുന്നത്. ഇവർക്ക് രണ്ടു മക്കളാണുള്ളത് മകൻ ദേവും മകൾ ദിയയും.

എല്ലാ കുട്ടികളെയും പോലെ തങ്ങളുടെ മക്കബ്ബ് വീഡിയോ ഗെയ്മുകൾക്ക് അഡിക്ട് ആണെന്നും പക്ഷേ കളിക്കാൻ ഒരു സമയം അവർക്ക് നൽകിയിട്ടുണ്ടെന്നും അത് കഴിഞ്ഞാൽ അവര അച്ഛനോടും അമ്മയോടും സംസാരിച്ചിരിക്കാൻ ആണ് ആവശ്യപ്പെടാറുള്ളത് എന്നും താരങ്ങൾ വ്യക്തമാക്കുന്നു.

മാത്രമല്ല സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ വീട്ടിലെത്തിയാൽ പിന്നെ സിനിമയുടെ കാര്യമല്ല തങ്ങൾ കുടുംബകാര്യങ്ങൾ ചർച്ച ചെയ്യുകയാണ് പതിവെന്നും പിന്നീട് സിനിമയും കുടുംബവുമായി കൂട്ടിക്കലർത്തില്ലെന്നും ആരാധകരുമായി മനസ്സുതുറക്കുന്നു.

CATEGORIES
TAGS

COMMENTS