‘ചക്കപ്പഴത്തിലെ പൈങ്കിളി തന്നെയാണോ ഇത്? ഗംഭീര മേക്കോവറുമായി ശ്രുതി രജനികാന്ത്..’ – ഫോട്ടോസ് കാണാം

‘ചക്കപ്പഴത്തിലെ പൈങ്കിളി തന്നെയാണോ ഇത്? ഗംഭീര മേക്കോവറുമായി ശ്രുതി രജനികാന്ത്..’ – ഫോട്ടോസ് കാണാം

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ മാനസപുത്രിയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിക്കാനായി എത്തിയ താരമാണ് നടി ശ്രുതി രജനികാന്ത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ ചക്കപ്പഴം എന്ന സൂപ്പർഹിറ്റ് കോമഡി സീരിയലിലാണ് ഇപ്പോൾ ശ്രുതി അഭിനയിക്കുന്നത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്.

ചക്കപ്പഴം സീരിയലിൽ അഭിനയിച്ച് ഒരുപാട് നാളുകൾക്ക് ശേഷമാണ് ശ്രുതി നേരത്തെ ടെലിവിഷനിൽ സീരിയലിൽ അഭിനയിച്ചിട്ടുണ്ടായിരുന്നുവെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്. ഒരുപാട് സീരിയലുകളിൽ ശ്രുതി ബാലതാരമായി അഭിനയിച്ചിരുന്നു. ഉണ്ണിക്കുട്ടൻ, എട്ടു സുന്ദരികളും ഞാനും, സുന്ദരി സുന്ദരി തുടങ്ങിയ ടി.വി സീരിയലുകളിൽ ശ്രുതി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ചക്കപ്പഴത്തിലെ പൈങ്കിളിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടം പിടിച്ച ശ്രുതി ഗംഭീരപ്രകടനമാണ് കാഴ്ചവെക്കുന്നത്. കോമഡി സീരിയൽ കൂടി ആയതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകരും ഒരുപാടാണ്. ഉപ്പും മുളകിനേക്കാൾ മികച്ച അഭിപ്രായമാണ് ഇപ്പോൾ ചക്കപ്പഴത്തിന് ലഭിക്കുന്നത്. ശ്രുതിയ്ക്ക് ഈ സീരിയലിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകരുമുണ്ടായി.

ശ്രുതി ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈശാഖ് സുധി എന്ന ഫോട്ടോഗ്രാഫർ എടുത്തിരിക്കുന്ന ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ആരാധകർ നൽകിയിരിക്കുന്നത്. പൈങ്കിളി സ്റ്റൈലിഷ് ലുക്കിൽ എത്തിയപ്പോൾ ആളെ മനസ്സിലാവുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS