‘എന്ത് വേഷമാണിത്, ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ?’ – എസ്തേറിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

‘എന്ത് വേഷമാണിത്, ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ?’ – എസ്തേറിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

മലയാളികളുടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ നിൽക്കുന്നത് ജോർജുകുട്ടിയും കുടുംബവുമാണ്. 7 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കാൻ ജോർജുകുട്ടിയും കുടുംബവും എത്തിയപ്പോൾ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിനിമ ഗംഭീരാഭിപ്രായം നേടി ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ വിജയം നേടിയിരിക്കുകയാണ്.

സിനിമ വിജയം മാത്രമല്ല പല താരങ്ങൾക്കും ഒരു ഉയർത്ത് എഴുനെൽപ്പുകൂടിയാണ് ഇത്. കോമഡി താരങ്ങളായി തിളങ്ങിയ പലരും സിനിമയിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തി പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം നേടിയിരിക്കുകയാണ്. അതുപോലെ തന്നെ ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ച ജോർജുകുട്ടിയുടെ കുടുംബവും മറ്റു കഥാപാത്രങ്ങളായി തിളങ്ങിയവരും തിളങ്ങി.

ആദ്യ ഭാഗത്തിൽ ഏറ്റവും എടുത്തു പറയേണ്ട പ്രകടനം കാഴ്ചവച്ചത് ജോർജുകുട്ടിയുടെ ഇളയമകളായി അഭിനയിച്ച എസ്തർ അനിലാണ്. സിനിമ കഴിഞ്ഞപ്പോൾ എസ്തേറിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. ദൃശ്യം 2-വിലും അതെ അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പ്രേക്ഷകരും ആരാധകരും അനുമോൾ എന്ന പേരിലാണ് എസ്തേറിനെ വിളിക്കുന്നത്.

സിനിമയുടെ രണ്ടാം ഭാഗത്തിൽ അൽപ്പം മോഡേൺ ആയ രീതിയിലാണ് അനുമോളുടെ വേഷം. സിനിമയിൽ അനുമോളുടെ അമ്മയായ റാണി ഇടയ്ക്കിടെ അതിന് വഴക്കും പറയുന്നുണ്ട്. ഇപ്പോഴിതാ എസ്തർ കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ഒരാളിട്ട കമന്റ് ഏറെ രസകരമായിരുന്നു. എസ്തർ ആ കമന്റിന് മറുപടി നൽകുകയും ചെയ്തു.

‘ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ?’ എന്നാണ് ഒരാൾ കമന്റ് ഇട്ടത്. നിങ്ങൾ ആരും പറഞ്ഞു കൊടുക്കണ്ട എന്ന് എസ്തേറും മറുപടി നൽകി. തുണി കുറഞ്ഞു പോകുന്നല്ലോ എന്ന സ്ഥിരം ഓൺലൈൻ ആങ്ങളമാരുടെ കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്. ആ കമന്റുകളെ എല്ലാം ചിരിച്ചു തള്ളുകയാണ് എസ്തർ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS