സൗഭാഗ്യയെ ചുംബിച്ച് അർജുൻ, പുകവലിക്കരുതെന്ന് ആരാധകരുടെ കമന്റ് – പോസ്റ്റ് വൈറൽ..!!
ഡബ്‌സ്മാഷ്, ടിക്ക്-ടോക്കിന്റെ ആദ്യകാലഘട്ടങ്ങളിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. അമ്മയുടെ കൂട്ട് സിനിമയിലേക്ക് വരാൻ താല്പര്യമില്ലായെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. സൗഭാഗ്യ ഒരു നല്ല നർത്തകി കൂടിയാണ്.
അമ്മയുടെ ഡാൻസ് ക്ലാസ്സിലെ ശിഷ്യനായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പുതന്നെ ഇരുവരും തമ്മിൽ ടിക്ക്-ടോക്ക് വീഡിയോസ് സൗഭാഗ്യയുടെ അക്കൗണ്ടിൽ കാണാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നും വിവാഹം ചെയ്യാൻ പോകുവാണെന്ന് വാർത്തയുമൊക്കെ പിന്നീട് ഉണ്ടായി.
സൗഭാഗ്യയുടെയും അർജുനിന്റെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അർജ്ജുനും ഒപ്പമുള്ള പുതിയ ചിത്രം താരം പോസ്റ്റ് ചെയ്യുകയും നിരവധി മോശം കമന്റുകൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരിക്കുകയാണ്. അർജുൻ സൗഭാഗ്യ ചുംബിക്കുന്ന ചിത്രവും അതുപോലെ അർജുൻ മൂക്കിലൂടെ പുക പുറത്തേക്ക് വിടുന്ന ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തത്.
എന്നാൽ പുക പുറത്തിവിടുന്ന ചിത്രം ആരാധകരുടെ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇത് പ്രോത്സാഹിപ്പിക്കണോ, പുകവലി ആരോഗ്യത്തിന് ഹാനികരമാണ്, മോശമായി പോയി തുടങ്ങി നിരവധി കമന്റുകൾ ഫോട്ടോക്ക് താഴെ വന്നു. ഒന്നിനും മറുപടിയൊന്നും സൗഭാഗ്യയോ അർജുനോ കൊടുത്തിട്ടില്ല.