‘ലിച്ചിക്ക് ഇതൊക്കെ എന്ത്..!! ലോക്ക് ഡൗൺ കാലത്തെ ക്രിക്കറ്റ് വെല്ലുവിളി ഏറ്റെടുത്ത് നടി അന്ന രാജൻ

‘ലിച്ചിക്ക് ഇതൊക്കെ എന്ത്..!! ലോക്ക് ഡൗൺ കാലത്തെ ക്രിക്കറ്റ് വെല്ലുവിളി ഏറ്റെടുത്ത് നടി അന്ന രാജൻ

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അന്ന രാജൻ എന്ന ലിച്ചി. ആദ്യ സിനിമയിലെ കഥാപാത്രമായ ലിച്ചി എന്ന പേരിലാണ് മലയാളികൾക്ക് ഇടയിൽ ഇപ്പോഴും താരം അറിയപ്പെടുന്നത്. നഴ്‌സായി വർക്ക് ചെയ്തുകൊണ്ടിരുന്ന അന്ന സിനിമയിലേക്ക് എത്തിയത് തികച്ചും യാഥാർച്ഛികമായാണ്.

ഒരിക്കൽ ലിജോ ജോസും പ്രൊഡ്യൂസറായ വിജയ് ബാബുവും റോഡിൽ വച്ച് കണ്ട ആശുപത്രിയുടെ പരസ്യബോർഡിൽ കണ്ട അന്നയുടെ ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. പുതുമുഖങ്ങൾ മാത്രം അഭിനയിച്ച ആ സിനിമ ഗംഭീരവിജയം നേടുകയും ചെയ്തു. അതിന് ശേഷം നിരവധി സിനിമകളിൽ നിന്ന് താരത്തിന് അവസരങ്ങൾ തേടിയെത്തി.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുടെ നായികയായി സിനിമകൾ അഭിനയിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ച അവസരത്തിൽ താരം വീട്ടിൽ ആഹാരവിഭവങ്ങൾ ഉണ്ടാകുന്ന ഫോട്ടോസൊക്കെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്യാറുണ്ട്. ലിച്ചി സ്പെഷ്യൽ ലഡൂ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസതാരങ്ങൾ ആയിരുന്ന സച്ചിന്റെയും യുവരാജിന്റെയും വെല്ലുവിളി വീഡിയോസ് തനിക്കും ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് അന്ന. ബോൾ-ബാറ്റുകൊണ്ട് താഴെ വീഴാതെ തട്ടികളിക്കുന്ന വിഡിയോയാണ് ക്രിക്കറ്റ് ലോകത്തെ ചലഞ്ച്. എല്ലാവരും ബാറ്റിന്റെ സൈഡ് കൊണ്ട് അങ്ങനെ ചെയ്തപ്പോൾ അന്ന ബാറ്റ് നേരെപിടിച്ചാണ് ചെയ്തിരിക്കുന്നതെന്ന് ഒറ്റ വ്യത്യസം മാത്രമേ ഉള്ളു.

ക്രിക്കറ്റിൽ വേണമെങ്കിൽ ഒരു കൈ നോക്കാമെന്ന് നിരവധി ആരാധകർ കമന്റ് ചെയ്‌തിട്ടുണ്ട്‌. വെളിപാടിന്റെ പുസ്തകം, മധുരരാജ, ലോനപ്പന്റെ മാമോദിസ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയുമെന്ന സൂപ്പർഹിറ്റ് ചിത്രമാണ് താരത്തിന്റെ അവസാനം തീയേറ്ററിൽ എത്തിയത്.

CATEGORIES
TAGS