ഷൂട്ടിംഗ് മുടങ്ങി; പൃഥ്വിരാജടക്കം ‘ആടുജീവിതം’ സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി..!!

ഷൂട്ടിംഗ് മുടങ്ങി; പൃഥ്വിരാജടക്കം ‘ആടുജീവിതം’ സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി..!!

മലയാളത്തിൽ ഒരു നടൻ തന്റെ ആരോഗ്യം പോലും നോക്കാതെ ഒരു സിനിമയ്ക്കുവേണ്ടി കഥാപാത്രമായി മാറാൻ തീരെമെലിഞ്ഞ് വന്നപ്പോൾ ആ സിനിമയുടെ ഷൂട്ടിംഗ് തന്നെ നിർത്തിവെക്കേണ്ടി അവസ്ഥ വരുമ്പോൾ ഒരു സിനിമ പ്രേമിയുടെയും മനസ്സിൽ ഒരു വിങ്ങലായിരിക്കും. അതാണ് ഇപ്പോൾ പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം എന്ന സിനിമക്ക് സംഭവിച്ചിരിക്കുന്നത്.

കൊറോണ ലോകം എമ്പാടും പടർന്ന് പിടിക്കുമ്പോൾ ഷൂട്ടിങ്ങിന് വേണ്ടി ജോർദാനിലേക്ക് പോയ 58 പേരടങ്ങുന്ന സംഘം ഇപ്പോഴിതാ ഷൂട്ടിംഗ് മുടങ്ങി അവിടെ കുടുങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തു വരുന്നത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസം മുമ്പാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാൽ 4 ദിവസമായി ഇവിടെ ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ്.

ജോർദാനിൽ ഈ കഴിഞ്ഞ ദിവസമാണ് കൊറോണ പടരുന്ന സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചത്. ഏപ്രിൽ 8ന് ഇവരുടെ വിസയുടെ കാലാവധി തീരും. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് സിനിമ സംഘവും ഫിലിം ചേമ്പറും കേന്ദ്രസംസ്ഥാന സർക്കാറുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് മാർച്ച് മൂന്നാം വാരം മുതൽ നിർത്തി വച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജോർദാനിൽ നിന്ന് ഇവരെ എങ്ങനെ എത്തിക്കുമെന്ന് ആശങ്കയിലാണ് സിനിമ ലോകം. ജോർദാനിൽ തന്നെ സുരക്ഷിത ഇടത്തെ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ. ആളൊഴിഞ്ഞ മരുഭൂമിയിൽ നിന്നുള്ള ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരുന്നു.

കോവിഡ് കാലത്ത് പൃഥ്വിരാജ് ദൂരെ ആയതിന്റെ ആശങ്ക നേരത്തെ ഭാര്യ സുപ്രിയ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ സഹനടന്മാരായ ചേട്ടൻ ഇന്ദ്രജിത്, ജയസൂര്യ, നരെയ്ൻ തുടങ്ങിയവരെ വീഡിയോ കോൾ വിളിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

CATEGORIES
TAGS