വിവാദങ്ങൾ കെട്ടിപ്പൊക്കാതെ പോയി വേറെ പണി നോക്ക്; ഇളയദളപതിയ്ക്ക് പിന്തുണയുമായി വിജയ് സേതുപതി
തമിഴകത്തിന്റെ ഇളയദളപതി വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വ്യാജപ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരെ പ്രിയപ്പെട്ട താരം വിജയ് സേതുപതി രംഗത്തു എത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദ പരാമര്‍ശത്തില്‍ വിജയ്യുടെ മതത്തെ കുറിച്ചും വിജയ് സേതുപതിയെ കുറിച്ചും പറഞ്ഞിരുന്നു. മതപരിവര്‍ത്തനം നടത്തി ആളുകളെ വശത്താക്കുന്നു, മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിക്കുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു പരാമര്‍ശനം നടത്തിയത്.
തെളിവെടുപ്പിനായി വിദഗ്ത സംഘങ്ങള്‍ വീണ്ടുംഎത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതിലെ കാരണം ഇതാണെന്നും വിജയ്ക്ക് ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു.
ഈ വിഷയത്തില്‍ നടന്‍ വിജയ് സേതുപതി നല്‍കിയ മറുപടി ‘പോയി വേറെ പണി ചെയ്യൂ’ എന്നായിരുന്നു. വിജയ് സേതുപതിയുടെ മറുപടി ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുകയാണ്.