നേരിട്ട് കാണുമ്പോൾ പലരും എത്രമാസമായി എന്ന് ചോദിക്കും..!!! തട്ടീം മുട്ടിയിലെ മീനാക്ഷി മനസ് തുറക്കുന്നു

നേരിട്ട് കാണുമ്പോൾ പലരും എത്രമാസമായി എന്ന് ചോദിക്കും..!!! തട്ടീം മുട്ടിയിലെ മീനാക്ഷി മനസ് തുറക്കുന്നു

മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം ഏറെ ജന ശ്രദ്ദ നേടിയ ഒരു പരമ്പരയാണ്. എട്ടു വര്‍ഷം മുന്‍പാണ് പരമ്പര മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്‍പില്‍ എത്തിയത്. കെപിഎസി ലളിത, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങള്‍ ഇതില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്.

തട്ടീം മുട്ടിയുടെ ആരംഭനാള്‍ മുതല്‍തൊട്ടുളള രണ്ട് കഥാപാത്രങ്ങളാണ് മീനാക്ഷിയും കണ്ണനും. സീരിയലിലെ പോലെ ഇവര്‍ ജീവതത്തിലും സ്വന്തം അനുജനും ചേച്ചിയുമാണ്. മീനാക്ഷിയെ അവതരിപ്പിക്കുന്നത് ഭാഗ്യലക്ഷ്മിയാണ് കണ്ണനായി എത്തുന്നത് സിദ്ധാര്‍ഥ് പ്രഭുവും.

കോട്ടയത്ത് ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഭാഗ്യലക്ഷ്മി. താരം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയ ജീവിതത്തെ ക്കുറിച്ച് തുറന്നു പറഞ്ഞു. സീരിയലില്‍ ഇപ്പോള്‍ മീനാക്ഷിയുടെ ഗര്‍ഭകാലമാണ് കാണിക്കുന്നത്. ചെറിയ ബേബി ബംപ് ഒക്കെയായിട്ടാണ് താരം സീരിയലില്‍ എത്തുന്നത്.

പലരും നേരില്‍ കാണുമ്പോള്‍ വയര്‍ എവിടെ എന്നൊക്കെ ചോദിക്കാറുണ്ടെന്നും മീനാക്ഷിയുടെ കല്യണം കണ്ട് പലരും തന്റെ ഒറിജിനല്‍ കല്യാണമാണെന്ന് തെറ്റിധരിച്ചിച്ചുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പലരോടും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താര കൂട്ടിചേര്‍ത്തു.

CATEGORIES
TAGS

COMMENTS