മോഹൻലാലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ?? ആദ്യമായി പരസ്യമായി മറുപടി പറഞ്ഞ് നടൻ ശ്രീനിവാസൻ

മോഹൻലാലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ?? ആദ്യമായി പരസ്യമായി മറുപടി പറഞ്ഞ് നടൻ ശ്രീനിവാസൻ

മോഹൻലാൽ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവർ ഒന്നിച്ചപ്പോൾ ഒക്കെ മലയാളികൾക്ക് ഹിറ്റ് സിനിമകളാണ് ലഭിച്ചിട്ടുള്ളത്. രാജാവിന്റെ മകൻ എന്ന സിനിമയാണ് മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയതെങ്കിലും അതിന് വഴിയൊരുക്കിയത് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് ചിത്രങ്ങളാണെന്ന് പറയേണ്ടി വരും.

ഒരു സാധാരണ മലയാളിയുടെ പ്രതീകമായി മോഹൻലാലിനെ മലയാളികൾക്ക് അവരുടെ സിനിമകളിലൂടെ കാണാൻ സാധിച്ചു. ടി.പി ബാലഗോപാലൻ എം.എ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ് തുടങ്ങിയ എത്ര എത്ര സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. എല്ലാം പച്ചയായ മലയാളിയുടെ ജീവിതാവിഷ്‌കാരം എന്നുതന്നെ പറയാം.

വരവേൽപ്പിന് ശേഷം ഇവർ മൂന്നുപേരും ഒന്നിച്ച സിനിമകൾ ഉണ്ടായിട്ടില്ല. 2010-ന് ശേഷം മോഹൻലാലും ശ്രീനിവാസനും തമ്മിൽ എന്തൊക്കെയോ പ്രശ്നനങ്ങളുണ്ടെന്നാണ് വന്നിരുന്ന വാർത്തകൾ മുഴുവനും വന്നിരുന്നത്.

2012 ൽ റിലീസ് ചെയ്ത സൂപ്പർസ്റ്റാർ സരോജ് കുമാർ എന്ന സിനിമയിൽ സൂപ്പർസ്റ്റാറുകളെ എല്ലാം ശ്രീനിവാസൻ അടച്ച് ആക്ഷേപിച്ചു. അതുകൊണ്ട് തന്നെ ഇവർ മൂന്ന് പേരും ഒന്നിക്കുന്ന സിനിമകളും ഉണ്ടായിട്ടില്ല. എന്നാൽ സത്യത്തിൽ മോഹൻലാലും ശ്രീനിവാസനും തമ്മിൽ എന്തെങ്കിലും പിണക്കമോ പ്രശ്‌നങ്ങളോ ഉണ്ടോ??

മോഹൻലാലിനോട് ഇതിനെപ്പറ്റി ചോദിക്കുമ്പോൾ അദ്ദേഹം ഒന്നുമില്ലായെന്നാണ് പല ഇന്റർവ്യൂകളിലും പറഞ്ഞിരുന്നത്. ശ്രീനിവാസൻ ഇതിനോട് ഒരിക്കൽ പോലും പ്രതികരിച്ചിരുന്നില്ല. മാതൃഭൂമിയുടെ അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി മോഹൻലാൽ പങ്കെടുത്ത പരിപാടിയിൽ സത്യൻ അന്തിക്കാട് ഇതിനെ കുറിച്ച് സംസാരിച്ചു.

ഇവർ തമ്മിൽ പ്രശനങ്ങൾ ഒന്നുമില്ല, അത് തനിക്ക് അറിയാമെന്ന് സത്യൻ പറഞ്ഞു. എന്നാൽ ഇതിന്റെ സത്യം ശ്രീനിവാസൻ പറഞ്ഞാലേ ആളുകൾ വിശ്വസിക്കുകയുള്ളു. അതുകൊണ്ട് ശ്രീനിവാസൻ ഇതിന് മറുപടി പറയണം. ശ്രീനിവാസൻ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ –

‘താനും ലാലും തമ്മിൽ യാതൊരു പ്രശ്‌നവും ഇല്ലാത്തതുകൊണ്ട് തന്നെ ഇതിനോട് പ്രതികരിക്കേണ്ട കാര്യമില്ല..’ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനാകുന്ന ചിത്രം ഉടൻ തന്നെ ആരംഭിക്കുമെന്നും സത്യൻ അന്തിക്കാട് പ്രഖ്യാപിച്ചു

CATEGORIES
TAGS

COMMENTS