‘മണി നോ പറഞ്ഞിരുന്നെങ്കിൽ അനിൽ മുരളി എന്ന വില്ലൻ ഉണ്ടാവില്ലായിരുന്നു..’ – നടൻ അനിൽ മുരളിയുടെ വാക്കുകൾ വൈറൽ

‘മണി നോ പറഞ്ഞിരുന്നെങ്കിൽ അനിൽ മുരളി എന്ന വില്ലൻ ഉണ്ടാവില്ലായിരുന്നു..’ – നടൻ അനിൽ മുരളിയുടെ വാക്കുകൾ വൈറൽ

പരുക്കൻ ഭാവങ്ങളിലൂടെ മലയാളികൾ പരിചിതനായ അഭിനയപ്രതിഭയായിരുന്നു നടൻ അനിൽ മുരളി. ഈ കഴിഞ്ഞ ദിവസം കരൾസംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടപ്പോൾ സിനിമാലോകം അക്ഷരാർത്ഥത്തിൽ ഞെട്ടലോടെയാണ് ആ വാർത്ത അറിഞ്ഞത്. ഒരാഴ്ചയായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മലയാളം, തെലുഗ്, തമിഴ് ഭാഷകളിലായി ഇരുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും അഭിനയിച്ചിട്ടുള്ള അനിൽ സീരിയലിൽ രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിതയാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, ആകാശദൂത് തുടങ്ങിയ സീരിയലുകളിലും അനിൽ അഭിനയിച്ചിട്ടുണ്ട്.

കലാഭവൻ മണി അഭിനയിച്ച വാൽകണ്ണടയിൽ വില്ലനായി അഭിനയിച്ച ശേഷമായിരുന്നു അനിലിനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തി തുടങ്ങിയത്. ഇതേ കുറിച്ച് അനിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘അനിൽ ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. ടി.എ റസാഖിന്റെ തിരക്കഥയും. തമിഴിലെ ഒരു വില്ലനായിരുന്നു അവരുടെ മനസ്സിൽ ആദ്യം.

ഞാനും അവർക്കൊപ്പം ആ ഡിസ്കഷനിൽ ഉണ്ടായിരുന്നു. ഒരിക്കൽ അനിലിനെ വിടാനായി ആലപ്പുഴയിൽ പോയിട്ട് തിരിച്ചുവരുമ്പോൾ റസാഖിക്കയുടെ ചോദിച്ചു, എനിക്ക് ആ വേഷം തരുമോയെന്ന്.. എന്റെ സുഹൃത്ത് സന്തോഷ് ദാമോദറായിരുന്നു അതിന്റെ പ്രൊഡ്യൂസർ. അപ്പൊ ഞാൻ പറഞ്ഞു സന്തോഷ് ജിയുടെ പടത്തിൽ ഞാൻ അഭിനയിച്ചില്ലെങ്കിൽ പിന്നെ ഇനി ആരുടെ അടുത്തും ചോദിക്കാൻ പറ്റില്ല.

ഞാൻ ഡിസ്ട്രിബൂഷനും പ്രൊഡക്ഷനുമായിട്ടൊക്കെ ഇറങ്ങാൻ തീരുമാനിച്ചേനെ. പുള്ളി ഒന്നും മിണ്ടിയില്ല. പുള്ളി പിന്നെ എല്ലാവരോടുമായി സംസാരിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. പിറ്റേ ദിവസം ഞാൻ റസാഖിക്കയെ കാണാൻ പോയപ്പോൾ നീയാണ് എന്റെ തമ്പാൻ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു ചുമ്മാ തമാശ പറയരുതേ എന്ന്. ഇല്ല നീയാണെന്ന് അദ്ദേഹം പറഞ്ഞു.

നീ ബോഡിയോക്കെ നോക്കണം.. ജിമ്മിൽ പോകണമെന്നൊക്കെ അദ്ദേഹം പറഞ്ഞു. അതിലൊക്കെ ഉപരി. ഇതിലെ നായകൻ കലാഭവൻ മണിയാണ്. മണി വളരെ ബിസിയായി അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. മണി അന്ന് നോ പറഞ്ഞിരുന്നെങ്കിൽ എനിക്ക് ആ വേഷം കിട്ടില്ലായിരുന്നു. അങ്ങനെ പലരും പറഞ്ഞ് എനിക്കറിയാം. ഒരു സീരിയലിൽ അഭിനയിക്കുന്ന ആളെ വേണ്ടെന്ന് മണി പറഞ്ഞിരുന്നെങ്കിൽ ഞാൻ എന്ന വില്ലൻ ഉണ്ടാവില്ലായിരുന്നു..’, അനിൽ മുരളി ആ അഭിമുഖത്തിൽ പറഞ്ഞു.

CATEGORIES
TAGS