‘മകൾ അവിടെ ഹോം ക്വാറന്റിനിലാണ്, അവിടുത്തെ സാഹചര്യം വളരെ മോശമാണ്..’ ആശങ്ക പങ്കുവച്ച് നടി ആശ ശരത്ത്

കുങ്കുമപ്പൂവ്‌ എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി ആശ ശരത്ത്. അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസുകാരിയുമാണ് ആശ ശരത്ത്. കമലദളം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അന്ന് താരത്തിന് അത് പറ്റിയില്ല. 2012-ൽ ഫ്രൈഡേ എന്ന ചിത്രത്തിൽ അഭിനയിക്കുകയും തുടർന്ന് നിരവധി മലയാളസിനിമകളിൽ ഭാഗമാവുകയും ചെയ്തു.

മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ ഐ.ജി ഗീതാപ്രഭാകർ എന്ന കഥാപാത്രത്തിലൂടെ കൂടുതൽ സംവിധായകൻ താരത്തെ തേടിയെത്തി. നിരവധി സ്റ്റേജ് ഷോകളിൽ ചിലങ്ക അണിഞ്ഞിട്ടുള്ള താരം കുടുംബവുമൊത്ത് ദുബൈയിലാണ് താമസം. ഷൂട്ടിങ്ങോ നൃത്തമോ ഉള്ളപ്പോൾ മാത്രമാണ് നാട്ടിൽ വരിക.

കൊറോണ കാലം തുടങ്ങുന്നതിന് മുമ്പ് താരം നാട്ടിൽ വരിക ഉണ്ടായി. ഗുരുവായൂർ ഒരു നൃത്തപരിപാടിക്ക് വന്ന താരം നാട്ടിൽ ലോക്ക് ഡൗണിൽ പ്പെട്ടിരിക്കുകയാണ് ഇപ്പോൾ. എന്നാൽ അതിനേക്കാൾ ആശങ്ക എന്താണെന്ന് വച്ചാൽ താരത്തിനൊപ്പം ഭർത്താവും ഒരു മകളും മാത്രമേയുള്ളു. ഒരാൾ കാനഡയിൽ പഠനത്തിന് ആവശ്യമായി അവിടെയാണ് താമസം.

മനോരമ ചാനലിൽ പുലർവേളയിൽ പങ്കെടുക്കുമ്പോൾ അതിന്റെ ആശങ്ക താരം പങ്കുവച്ചു. ‘അവിടുത്തെ സാഹചര്യം വളരെ മോശമാണ്. മോൾ അവിടെ ഹോം ക്വാറന്റിനിലാണ്. യൂണിവേഴ്സിറ്റിയും അടച്ചു ഹോസ്റ്റലും അടച്ചു. കീർത്തന എന്നാണ് മകളുടെ പേര്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഒരു മുറിയിൽ തന്നെ ഇരിക്കുകയാണ് അവൾ. എപ്പോൾ വരാൻ പറ്റുമെന്ന് അറിയില്ല.

യു.എ.ഇയിൽ ആണോ ഇന്ത്യയിൽ ആണോ വന്നാൽ തന്നെ വരാൻ പറ്റുന്നതെന്നും അറിയില്ല. ഒരു അമ്മയെന്ന നിലയിൽ ആശങ്കയുണ്ട്. ഞാൻ മാത്രമല്ല എത്രയോ അമ്മമാർ ഇതേ അവസ്ഥയിലാണ്, ആശ ശരത്ത് പറഞ്ഞു.

CATEGORIES
TAGS