‘ഭർത്താവ് ഡ്രൈവ് ചെയ്യില്ലേ??’ – വിവാഹ ശേഷമുള്ള ആദ്യ യാത്രയുടെ ഫോട്ടോസ് പങ്കുവച്ച് നടി ലത..!
നീലക്കുയിൽ എന്ന ഏഷ്യാനെറ്റിലെ സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടി ലത സംഗരാജു. തെലുഗ് സീരിയലുകളിൽ അഭിനയിച്ചിരുന്ന താരത്തിന് മലയാളത്തിലും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. ഈ മാസം ജൂൺ 14-നായിരുന്നു താരത്തിന്റെ വിവാഹം.
താരത്തിന്റെ ജന്മദിനത്തിനായിരുന്നു ലത തന്റെ വിവാഹം 10 ദിവസത്തിനുള്ളിൽ ഉണ്ടെന്ന് പറഞ്ഞത്. ഭാവിവരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിവാഹകാര്യം അറിയിച്ചത്. നീലക്കുയിൽ കസ്തൂരിയായി അഭിനയിച്ച സ്‌നിഷയും റാണിയായി അഭിനയിച്ച ലതയുമായിരുന്നു നായികമാർ. ലോക്ക് ഡൗൺ തുടങ്ങിയ സമയത്തായിരുന്നു സീരിയൽ അവസാനിച്ചത്.
വിവാഹത്തിന്റെ ഫോട്ടോസ് ലത വിവാഹം കഴിഞ്ഞ അന്ന് തന്നെ ആരാധകർക്കൊപ്പം പങ്കുവച്ചിരുന്നു. കൊറോണ കാലം ആയതിനാൽ നിയന്ത്രണങ്ങളോടുകൂടി ആയിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് ലത വ്യക്തമാക്കിയിരുന്നു.
വിവാഹശേഷം ഭർത്താവിനൊപ്പമുള്ള കാറിൽ ആദ്യ യാത്രയുടെ ഫോട്ടോസ് പങ്കുവച്ചിരുന്നു. ലത ആയിരുന്നു കാർ ഓടിച്ചിരുന്നത്. ചില ആരാധകർ ഭർത്താവ് ഡ്രൈവ് ചെയ്യില്ലേ, ഓടിക്കാൻ അറിയില്ലേയെന്നൊക്കെ ചോദിച്ചിരുന്നു. ‘ഒരേ സമയം രണ്ട് പേർക്ക് ഡ്രൈവ് ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് അറിയില്ല..’ ലത മറുപടി കൊടുത്തു.
‘മാസ്ക് മുഖ്യമെന്നും സൂര്യ ചേട്ടനൊപ്പം ഇൻസ്റ്റയിൽ ലൈവ് വരണമെന്നും ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ലതയുടെ അമ്മ വീട്ടിൽ പോകുവാണെന്ന് ലത ഒരാൾക്ക് മറുപടി കൊടുത്തിരിക്കുന്നത്. വേഗം വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. നീലക്കുയിൽ സീരിയൽ തീർന്നെങ്കിലും സ്‌നിഷ പുതിയ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു.