ബാലുവിന്റെ വിവാഹവിരുന്നിൽ ആസിഫിന്റെ ഭാര്യയുടെ തകർപ്പൻ ഡാൻസ്..!! വീഡിയോ വൈറൽ
മലയാളത്തിന്റെ പ്രിയനടന്‍ ബാലു വര്‍ഗീസും നടി എലീന കാതറിനും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. ഹണി ബീ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ബാലു. ഇരുവരുടേയും വിവാഹ നിശ്ചയം അടുത്തിടെയായിരുന്നു നടന്നത്. മലയാളസിനിമയിലെ പ്രിയതാരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഹായ് അയാം ടോണിയുട ലൊക്കേനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്, ഇപ്പോഴിതാ വിവാഹം വിരുന്നില്‍ ആസിഫും കുടുംബവും ചെയ്ത ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആസിഫിനെ സമ കടത്തിവെട്ടിയെന്നാണ് ഡാന്‍സ് കണ്ട ആരാധകര്‍ കമന്റുകള്‍ അറിയിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു അഭിനയ രംഗത്തേക്കെത്തിയത്. മലയാളത്തില്‍ ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്.
ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും,പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ബാലു.വിജയ് സൂപ്പറും പൗര്‍ണമിയിലും ബാലുവും എലീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് എലീന.