‘പ്രായം കൂടുംതോറും ലുക്ക് കൂടി വരികയാണല്ലോ..’ – നടി അനു ജോസഫിന്റെ മേക്കോവർ ഫോട്ടോഷൂട്ട് വൈറൽ

‘പ്രായം കൂടുംതോറും ലുക്ക് കൂടി വരികയാണല്ലോ..’ – നടി അനു ജോസഫിന്റെ മേക്കോവർ ഫോട്ടോഷൂട്ട് വൈറൽ

ടി.വി ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് – ഒരു വിലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്നയാളാണ് നടി അനു ജോസഫ്. സിനിമകളിൽ വലിയ കഥാപാത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലായെങ്കിൽ കൂടിയും ഒരുപാട് സീരിയലുകളിൽ പ്രധാനവേഷത്തിൽ അനു എത്തി. പലർക്കും സീരിയലിൽ ചെയ്യാൻ പറ്റാത്ത വെറൈറ്റി കഥാപാത്രങ്ങൾ അനുവിന് ലഭിച്ചു.

2004-ൽ സീരിയലിൽ അഭിനയം തുടങ്ങിയ അനു കഴിഞ്ഞ 16 വർഷമായി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുകയാണ്‌. അതിന് പ്രധാനകാരണം അന്നും ഇന്നും അനുവിന്റെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല എന്നതാണ്. അനുവിന്റെ കൂടെ ഏറ്റവും കൂടുതൽ അഭിനയിച്ചത് നടൻ അനീഷ് രവിയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ശരിക്കും വർക്ക് ഔട്ടവാറുണ്ട്.

അഭിനയത്തിൽ മാത്രം ശ്രദ്ധകൊടുക്കുന്ന താരമാണ് അനു. സോഷ്യൽ മീഡിയയിൽ അത്ര സജീവമായി ഫോട്ടോസ് അപ്‌ലോഡ് ചെയ്യുന്ന ഒരാൾ ഒന്നുമല്ല അനു. അതുകൊണ്ട് തന്നെ ഒരുപാട് ഫോളോവേഴ്സ് ഒന്നും താരത്തിന് ഇല്ല. എന്നാൽ കുടുംബപ്രേക്ഷകരിൽ ഒരുപാട് പേര് താരത്തിന്റെ കടുത്ത ആരാധകരാണ്. ഈ കഴിഞ്ഞ ദിവസം അനു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2 സ്റ്റൈലിഷ് ഫോട്ടോസ് അപ്‌ലോഡ് ചെയ്തിരുന്നു.

ഫോട്ടോ അപ്‌ലോഡ് ചെയ്ത നിമിഷങ്ങക്ക് അകം അത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്റ്റൈലിഷ് ബൈക്കിന് മുമ്പിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസാണ് അനു പോസ്റ്റ് ചെയ്തത്. ‘പ്രായം കൂടുംതോറും സൗന്ദര്യം കൂടിക്കൂടി വരികയാണല്ലോ..’ എന്നാണ് ഒരു ആരാധിക ഫോടോസിന് നൽകിയ കമന്റ്.

‘ചിലർ ഇതിനെ സാഹസികമെന്ന് വിളിക്കുന്നു, ഞാൻ അതിനെ ജീവിതം എന്ന് വിളിക്കുന്നു..’, ഫോട്ടോസിനൊപ്പം അനു ജോസഫ് കുറിച്ചു. ഗംഭീര മേക്കോവർ ആയിപോയി എന്നാണ് പലരുടെയും അഭിപ്രായം. സപ്തമശ്രീ തസ്കര, വെള്ളിമൂങ്ങ, പത്തേമാരി, മാർഗംകളി, ഷെർലക് ടോംസ് തുടങ്ങിയ സിനിമകളിൽ അനു ജോസഫ് അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS