‘പൃഥ്വിരാജ്’ എന്ന പേര് എങ്ങനെ വന്നു..!! മറ്റാർക്കുമില്ലാത്ത പേരിന്റെ കാരണം പറഞ്ഞ് താരം

‘പൃഥ്വിരാജ്’ എന്ന പേര് എങ്ങനെ വന്നു..!! മറ്റാർക്കുമില്ലാത്ത പേരിന്റെ കാരണം പറഞ്ഞ് താരം

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായി ആയി തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്. സൂപ്പര്‍താരങ്ങളുടെ ലിസ്റ്റിലേക്ക് അധികവേഗം കയറിക്കൂടിയ താരത്തിന് മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം കൊണ്ടുവരാന്‍ സാധിച്ചത് വളരെ പെട്ടന്നാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിയിപ്പോള്‍.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടിയെ പോലെ മറ്റാര്‍ക്കുമില്ലാത്ത പേര് എങ്ങനെയാണ് ഇട്ടത് എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. പേര് വന്ന രസകരമായ വഴിയെക്കുറിച്ച് താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

അച്ഛന്‍ സുകുമാരന്റെ സ്വദേശം എടപ്പാള്‍ ആണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സുകുമാരന്‍ എന്ന് മാഷ് വിളിക്കുമ്പോള്‍ ക്ലാസില്‍ മൂന്നോ നാലോ സുകുമാരന്മാര്‍ എഴുന്നേറ്റു നില്‍ക്കും അങ്ങനൊരു അവസ്ഥ മക്കള്‍ക്ക് വരരുത് എന്ന വിചാരിച്ചാണ് വ്യത്യസ്തമായ പേരിട്ടത്.

മിത്തോളജിയിലൊക്കെ ഒരുപാട് വിശ്വാസവും അറിവുള്ളയാളായിരുന്നു അച്ഛന്‍. തന്റെ പേരിന്റെ അര്‍ഥം ഭൂമിയുടെ അധിപന്‍ എന്നാണ്. ഇന്ദ്രജിത്ത് എന്ന് പറഞ്ഞാല്‍ ആകാശത്തിന്റെ രാജാവ് എന്നാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

CATEGORIES
TAGS

COMMENTS