തിരുത്താൻ നിങ്ങൾ തയ്യാറാണോ, കേരളത്തിന് താൽപര്യമുണ്ട് അതറിയാൻ..!! ചോദ്യങ്ങൾക്ക് പൃഥ്വി മറുപടി തരണം – ശോഭ സുരേന്ദ്രൻ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമ ലോകത്തും പ്ര.തിഷേധം ശക്തമാകുകയാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗംഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, എന്നിവരാണ് പ്ര.തിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് എട്ടത്.
എന്നാല്‍ ഇപ്പോഴിതാ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് എഴുതിയത്.
നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ ,നിങ്ങള്‍ പാര്‍ലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യന്‍ പൗരര്‍ക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ ഉറപ്പിനു വിലഅരാജകവാദികള്‍ക്കൊപ്പമോ ആണോ കൂട്ട്‌നില്‍ക്കുന്നത് എന്ന് പോസ്റ്റില്‍ തുറന്നടിച്ചു. നിരവധി കമന്‍ന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.