പറയുന്നതെല്ലാം മണ്ടത്തരം, സ്വഭാവത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്..!! എലീന പടിക്കലിനെതിരെ ആര്യ
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ജനപ്രിയ പരിപാടി ബിഗ് ബോസ് സീസണ് 2 ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ മത്സരാര്‍ത്ഥികള്‍ ഇരുവരും നേര്‍ക്കുനേര്‍ പോരാടുന്ന കാഴ്ചയാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ ആരാധകര്‍ കണ്ടത്.
മലയാളത്തിലെ മികച്ച അവതാരകരായ എലീന പടിക്കലും ആര്യയും തമ്മിലുള്ള പോരാട്ടം ആണ് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അവതാരക ആര്യ എലിനയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എലീനയെ തനിക്ക് പണ്ടെ അറിയാവുന്നതാണെന്നും അവളുടെ സ്വഭാവത്തെകുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഹൈപ്പര്‍ ആക്ടീവ് ആയാണ് സംസാരിക്കുന്നത്. പക്ഷെ പുറത്തുവരുന്നത് മുഴുവന്‍ മണ്ടത്തരങ്ങള്‍ ആണെന്നും ആര്യ പറഞ്ഞു. ആര്യയുടെ വാക്കുകള്‍ മറ്റുള്ളവര്‍ ശരി വെക്കുകയും ചെയ്തിട്ടുണ്ട്.
അവള് പറയുന്ന മണ്ടത്തരങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയകള്‍ക്ക് ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നതും അതുകൊണ്ട് തന്നെയാണ് അവളെ ബിഗ്ബോസ് എന്ന പരിപാടിയില്‍ എടുത്തതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.