കാർത്തികയുടെ മകന്റെ വിവാഹം..!! ചടങ്ങിൽ തിളങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ

കാർത്തികയുടെ മകന്റെ വിവാഹം..!! ചടങ്ങിൽ തിളങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ

കറുത്ത വട്ടപൊട്ട് കുത്തി മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച കാര്‍ത്തിക എന്ന താരത്തെ ആരാധകര്‍ മറന്നുകാണില്ല. മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് കാര്‍ത്തിക.

വിവാഹ ശേഷം താരം അഭിനയ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായി കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മകന്റെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. താരമിപ്പോള്‍ പൂര്‍ണമായും കുടുംബജീവിതത്തിലെ തിരക്കിലാണ്.

പൂജയാണ് മകന്‍ വിഷ്ണുവിന്റെ വധു. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് നടനും നര്‍ത്തകനും ആയ വിനീത് ആയിരുന്നു. നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചത്.

ഏറെ നാളുകള്‍ക്ക് ശേഷം കാര്‍ത്തികയെ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. കല്യാണത്തിന് നടന്‍ സുരേഷ് ഗോപി, ഭാര്യ രാധിക, കാവാലം നാരായണപണിക്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ പുറത്തുവന്നിട്ടുണ്ട്.

CATEGORIES
TAGS

COMMENTS