പരീക്ഷയിൽ മാർക്കല്ല പ്രധാനം..!! പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകളോട് പൂർണിമയ്ക്ക് പറയാനുള്ളത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പൂര്‍ണിമയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംക്ഷയാണ്. സെലിബ്രിറ്റിസില്‍ ഏറ്റവും നല്ല അമ്മ എന്ന ടൈറ്റില്‍ ആണ് ആരാധകര്‍ പലരും പൂര്‍ണിമയ്ക്ക് നല്കുന്നത്. അതിനൊരു കാരണവുമുണ്ട്.

മികച്ച നടിയും സംരംഭകയും നല്ലൊരു അമ്മയും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാരണം മക്കളുമൊത്ത് സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ ഈ വിലയിരുത്തല്‍.

മക്കളോടുള്ള സ്‌നേഹവും അടുപ്പവും എല്ലാം ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം മകള്‍ക്ക് നല്‍കിയ പിന്തുണയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും കൂടിയുള്ള ഒരു ഒരു കുറിപ്പാണിത്.

പരീക്ഷയില്‍ മാര്‍ക്കല്ല നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും വെച്ചു പുലര്‍ത്തുന്ന മനോഭാവം ആണ് നിങ്ങളെ അടയാളപ്പെടുത്തുന്നത് എന്നും നിങ്ങള്‍ വ്യക്തി പൂര്‍ണമാവുന്നത് അങ്ങനെ ആണെന്നുമാണ് പൂര്‍ണിമ കുറിച്ചിരിക്കുന്നത്. മാത്രമല്ല പരീക്ഷ എഴുതാന്‍ മികച്ച രീതിയില്‍ ദൈവം സഹായിക്കട്ടെ എന്നും എല്ലാ ആശംസകളും നിനക്ക് നല്‍കുന്നുവെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്.

CATEGORIES
TAGS
OLDER POSTഅന്ന് ഞാൻ അവനെ ശകാരിച്ചു, പിന്നീട് അവൻ എന്നെ തിരുത്തി – മരുമകനെകുറിച്ച് താര കല്യാൺ

COMMENTS