‘നടി ഷംനയുടെ പുതിയ ഫോട്ടോഷൂട്ട്, പാവക്കുട്ടിയെ പോലെയുണ്ടെന്ന് കനിഹ..’ – ഫോട്ടോസ് വൈറൽ
അലി ഭായ്, പച്ചക്കുതിര തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി ഷംന കസ്‌മിന്റെത്. മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന കമൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വരികയും പിന്നീട് മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത താരത്തിന് ആരാധകർ ഏറെയാണ്.
സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഒരുപാട് ചർച്ചയായ വിഷയം, വാർത്തകളിൽ നിറഞ്ഞിരുന്ന പേരുകളിൽ ഒന്ന് ഷംനയുടേത് ആയിരുന്നു. കല്യാണം ആലോചനയുമായി വന്ന ഒരുപറ്റം ആളുകൾ താരത്തെ ഭീ.ക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടന്നിരുന്നു. തുടർന്ന് താരം പൊലീ.സിൽ പരാതി നൽകുകയും സംഭവമായി ബന്ധപ്പെട്ട് എല്ലാവരെയും അ.റസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ സംഭവമായി ബന്ധപ്പെട്ട താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കാര്യങ്ങൾ വിവരിക്കുകയും കൂടെ നിന്നവർക്ക് പിന്തുണ അറിയിച്ച് പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുള്ളത്. ഈ സംഭവത്തിന് ശേഷവും താരം നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്‌തിരുന്നു.
ഷംനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ശ്രീ സുവർണ മന്ദിറിന്റെ അതിമനോഹരമായ കോസ്റ്റിയൂമിൽ ഒരു മാലാഖയെ പോലെ അതിസുന്ദരിയായി മാറിയെന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായം. വി ക്യാപച്ചേഴ്‌സ് ഫോട്ടോഗ്രഫിയാണ് ഫോട്ടോസ് എല്ലാം എടുത്തിരിക്കുന്നത്.
പുതിയ മോഡേൺ ഔട്ട്ഫിറ്റുകളിൽ ഇതിന് മുമ്പും താരം നിരവധി ഫോട്ടോസ് എടുത്തിട്ടുണ്ട്. കുശാൽസ് ഫാഷൻ ജൂവലറിയുടെ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. നടിമാരായ കനിഹ, പ്രിയാമണി എന്നിവർ ചിത്രത്തിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ഒരു പാവക്കുട്ടിയെപോലെയുണ്ടെന്നാണ് കനിഹ അഭിപ്രായപ്പെട്ടത്.
ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയിലാണ് ഇപ്പോൾ ഷംന കാസിം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മധുരരാജാ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളാണ് താരത്തിന്റെ പുറത്തിറങ്ങിയ അവസാന മലയാള സിനിമകൾ. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയ തലൈവിയിലും ഷംന അഭിനയിക്കുന്നുണ്ട്.