‘നടി അഹാനയ്ക്ക് പിന്തുണയുമായി കണ്ണന്റെയും ചക്കിയുടെയും ഡബ്‌സ്മാഷ്..’ – വീഡിയോ വൈറൽ
മലയാളത്തിൽ ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തന്റെ 4 പെൺകുട്ടികളും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതിൽ തന്നെ അഹാന സിനിമയിൽ നായികയായി 3-4 ചിത്രങ്ങളിൽ അഭിനയിച്ചും കഴിഞ്ഞു. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവർ നിരന്തരമായി സോഷ്യൽ മീഡിയകളിൽ വീഡിയോസ് പങ്കുവെക്കാറുണ്ട്.
അടുത്തിടെ അഹാന പോസ്റ്റ് ചെയ്ത ഒരു സ്റ്റോറി ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആ വിമർശനങ്ങൾ പിന്നീട് പരിഹാസങ്ങളും ട്രോളുകളും അസഭ്യം പറച്ചിലുമെല്ലമായി മാറി. തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് സ്വർണക്കള്ള കടത്ത് കേസിൽ പ്രതികൾ രക്ഷിക്കാനാണെന്നായിരുന്നു അഹാനയുടെ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറി.
വിമർശനങ്ങൾ സൈബർ ബുളിങ്ങിലേക്ക് മാറിയപ്പോൾ അഹാന അതിനെതിരെയായി ഒരു വീഡിയോ ചെയ്തു. സൈബർ ബുളെഴ്സിന് ഒരു പ്രണയലേഖനം എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തത്. ആ വീഡിയോ സോഷ്യൽ മീഡിയകളിൽ പെട്ടന്ന് തന്നെ വൈറലായി. നിരവധി താരങ്ങൾ അഹാനയ്ക്ക് പിന്തുണയും രംഗത്ത് വന്നു.
പൃഥ്വിരാജ് ആ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ അഹാനയെ അഭിനന്ദിച്ചുകൊണ്ട് ഷെയർ ചെയ്തു. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർസ്റ്റാറായ ജയറാമിന്റെ മക്കളായ കാളിദാസും മാളവികയും അതിന് പിന്തുണ അറിയിച്ചുകൊണ്ട് ഒരു ഡബ്‌സ്മാഷ് ചെയ്തിരിക്കുകയാണ്. അഹാന ആ വീഡിയോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
അഹാന വീഡിയോയിലൂടെവിമർശകർക്ക് മറുപടി നൽകിയെങ്കിലും തെറ്റായ കാര്യം സ്റ്റോറിയാക്കിയതിന് എതിരെ ഇപ്പോഴും ട്രോളുകൾ വരുന്നുണ്ട്. സർക്കാരിനെ വിമർശിച്ചുവെന്ന് രീതിയിലാണ് ഒരുപറ്റം രാഷ്ട്രീയ പ്രവർത്തകർക്ക് അഹാനയ്ക്ക് എതിരെ തിരഞ്ഞത്. അഹാനയുടെ മറ്റു സഹോദരിമാരെയും വീട്ടുകാരെയും മോശമായി പറഞ്ഞപ്പോഴാണ് അഹാന തിരിച്ചും പ്രതികരിച്ചത്.