‘തനിക്ക് വേണ്ടി ഈ അമൂല്യ രത്നം സൃഷ്ടിച്ച പ്രപഞ്ചത്തിന് നന്ദി..’ – നടൻ റോൺസനെ കുറിച്ച് ഭാര്യ നീരജ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ രണ്ട് താരങ്ങളാണ് നടൻ റോൺസനും നീരാജയും. ബാലതാരമായി മലയാള സിനിമയിലും മിനിസ്‌ക്രീനിലും കടന്നുവന്ന നീരജയുടെ കഴുത്തിൽ മിന്നുകെട്ടിയത് റോൺസനായിരുന്നു. രണ്ട് മതത്തില്‍ പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സീരിയലുകളിൽ നായകനായും വില്ലനായും തിളങ്ങിയ ഒരാളാണ് റോൺസൻ. ഇപ്പോഴിതാ റോൻസന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നീരജ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അഭിനയത്തിന് പുറമേ ഒരു ഡോക്ടർ കൂടിയാണ് നീരജ.
‘വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം നിങ്ങളെ ഈ ലോകത്തിന് തന്നതിന് പ്രപഞ്ചതോട് നന്ദി പറയുന്നു. തനിക്ക് വേണ്ടി ഈ അമൂല്യ രത്നം സൃഷ്ടിച്ച പ്രപഞ്ചത്തിന് നന്ദി. ഞാൻ നിങ്ങളെ കണ്ടുമുട്ടിയ ദിവസം ഞാൻ വീണ്ടും പുനർജനിച്ചു, നിങ്ങളുടെ സ്നേഹത്താൽ നിങ്ങൾ എന്നെ വിനീതയാകുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്, എന്റെ കാമുകന്, എന്റെ വഴികാട്ടിക്ക്, എന്റെ ആത്മാവിന്, എന്റെ പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ..’, നീരജ എഴുതി.
2020 ഫെബ്രുവരി 2-നായിരുന്നു നീരജയും റോണ്‍സനും തമ്മിൽ വിവാഹിതരായത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളായ ഭാര്യ, അരയന്നങ്ങളുടെ വീട്, സീത റോൺസൻ അഭിനയിച്ചത്. ഒരു മാസം മുമ്പ് നീരാജയുടെ ജന്മദിനവും വളരെ ആഘോഷപൂർവം സെലിബ്രേറ്റ് ചെയ്തതിന്റെ ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്‌തിരുന്നു.