‘ആടാൻ മറന്ന ഞാനും താളം മറക്കാത്ത ചിലങ്കകളും..’ – പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ച് നടി സരയു മോഹൻ

‘ആടാൻ മറന്ന ഞാനും താളം മറക്കാത്ത ചിലങ്കകളും..’ – പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ച് നടി സരയു മോഹൻ

ടെലിവിഷൻ-സിനിമ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി സരയു മോഹൻ. ചക്കരമുത്ത് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വരികയും പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി സഹനടിയായും അഭിനയിക്കുന്ന ഒരാളാണ് സരയു. രമേശ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച് കപ്പൽ മുതലാളി എന്ന സിനിമയിലാണ് സരയുവും നായികയായി അരങ്ങേറിയത്.

2007-ൽ വേളാങ്കണി മാതാവ്, മനപൊരുത്തം എന്നീ സീരിയലുകളിൽ അഭിനയിച്ച ശേഷം സിനിമകളിൽ കൂടുതൽ ശ്രദ്ധകൊടുക്കുകയും ചെയ്തു. ആ കാലയളവിൽ നാൽപതോളം സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തു. പിന്നീട് 2015-ൽ മഴവിൽ മനോരമയിലെ ഈറൻ നിലാവ് എന്ന സീരിയലിലൂടെ അത് ശക്തമായി വീണ്ടും സീരിയൽ രംഗത്തേക്ക് തിരിച്ചുവരികയും ചെയ്തു.

PC – Black Tie Photography

സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി തന്റെ അഭിപ്രായങ്ങളും ഫോട്ടോസും പോസ്റ്റ് ചെയ്യാറുള്ള ഒരാളാണ് സരയു. സനൽ വി ദേവനുമായി വിവാഹിതയായ താരം വിവാഹത്തിന് ശേഷവും അഭിനയം തുടർന്ന് ചുരുക്കം ചില നടിമാരിൽ ഒരാളാണ് സരയുവും. അടുത്തിടെ സരയു അഭിനയിച്ച ഷകീല എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

PC – Black Tie Photography

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫി ചെയ്യാറുള്ള ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അടുത്തിടെ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തിന്റെ ഫോട്ടോഷൂട്ട് ഇവർ ചെയ്തിരുന്നു.

PC – Black Tie Photography
PC – Black Tie Photography

തനിനാടൻ വേഷത്തിലാണ് സരയു ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ആഷ് ക്രീയേഷന്സിന്റെ കോസ്റ്റിയുമാണ് താരം ധരിച്ചിരിക്കുന്നത്. ‘ആടാൻ മറന്ന ഞാനും താളം മറക്കാത്ത ചിലങ്കകളും..’ എന്ന ക്യാപ്ഷനോടെ താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചു. ഡയലോഗും കോസ്റ്റിയൂമും അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

CATEGORIES
TAGS