‘ജീവൻ തിരിച്ചുകിട്ടിയ മകൻ ആദ്യം പറഞ്ഞത് സോറി അമ്മ എന്നാണ്..’ – പൊട്ടിക്കരഞ്ഞ് KPAC ലളിത

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് നടി കെ.പി.എസ്.സി ലളിത. മികച്ച സ്വഭാവനടിക്കുള്ള ദേശീയ അവാർഡ് രണ്ട് തവണ സ്വന്തമാക്കിയ താരമാണ് ലളിത. അന്തരിച്ച സംവിധായകൻ ഭരതന്റെ ഭാര്യയാണ് ലളിത. ശ്രീക്കുട്ടി, സിദ്ധാർഥ് എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. സിദ്ധാർഥ് നടനും സംവിധായകനുമാണ്.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന സിദ്ധാർഥ് 2012ൽ അച്ഛൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമ റീമേക് ചെയ്താണ് ആദ്യമായി സംവിധായകൻ ആകുന്നത്. എന്നാൽ സിദ്ധാർത്ഥിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു ദുരന്തം 2015ൽ വന്നെത്തിയിരുന്നു. അതെ പറ്റി ജെ.ബി ജംഗ്ഷനിൽ കെ.പി.എസ്.സി ലളിത പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

2015 സെപ്റ്റംബർ 11ന് സിദ്ധാർത്ഥ് സഞ്ചരിച്ചിരുന്ന ഫോഡ് ഫിഗോ കാർ കൊച്ചി ചമ്പക്കരക്ക് അടുത്തുവച്ച് അപകടത്തിൽപ്പെടുകയും സിദ്ധാർത്ഥ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടക്കുകയും ചെയ്തു. ആ സമയത്ത് വെന്റിലേറ്ററിന് പുറത്തിരുന്ന വിങ്ങിയ അവസ്ഥയെ പറ്റി ലളിത ഓർത്തെടുത്തു.

48 മണിക്കൂർ കഴിഞ്ഞ് മാത്രമേ പറയാൻ പറ്റുകയുള്ളു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആ 48 മണിക്കൂർ എനിക്ക് ബോധമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. എങ്ങനെയാ ഞാൻ അവിടെ ഇരുന്നത്, ആരൊക്കെ വന്നു പോയി എന്നൊന്നും എനിക്ക് ഓർമ്മയില്ല. ഒരു സ്വപ്നം പോലെയാണ് അതെല്ലാം. ഒരാൾ വന്നു വിളിച്ചു എന്ന് മാത്രമറിയാം.

ഡോക്ടർ വിളിക്കുന്നുവെന്ന് പറഞ്ഞ്, അവിടേക്ക് ചെല്ലുമ്പോൾ അവൻ എന്റെ അടുത്ത് സോറി അമ്മ എന്നൊരു വാക്ക് പറഞ്ഞു.. KPAC ലളിത പറഞ്ഞു. ഇതിന് ശേഷം ലളിതാമ്മ പൊട്ടിക്കരയുകയും ചെയ്തു. മദ്യപാനത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആയിരുന്നു അവർ ഇതെല്ലം അഭിമുഖത്തിൽ പറഞ്ഞത്.

മകൻ ഇടയ്ക്ക് വഴി തെറ്റിയിരുന്നവെന്നും എന്നാൽ അപകടദിവസം അവൻ മദ്യപിച്ചിരുന്നില്ല എന്നും ലളിത പറഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ ശേഷം സിദ്ധാർഥ് അത് നിർത്തിയെന്നും ലളിത കൂട്ടിച്ചേർത്തു.

CATEGORIES
TAGS
OLDER POST‘ജാതിപ്രശ്‌നം; സിന്ധുവിന്റെ വീട്ടുകാർക്ക് ഇന്നും എന്നോട് നീരസമുണ്ട്..’ – വേദന പങ്കുവച്ച് നടൻ കൃഷ്‌ണ കുമാർ