‘കൊള്ളാം പൊളി സാനം..’ – നടി മെറീനയുടെ പുതിയ മോഡേൺ ഫോട്ടോഷൂട്ടിന് ആരാധകന്റെ ക്യാപ്ഷൻ..!!
ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടി മെറീന മൈക്കിൾ കുരിശിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മോഡലിംഗ് രംഗത്ത് പ്രശസ്ത ആയ ശേഷമാണ് മെറീന സിനിമയിലേക്ക് വരുന്നത്. മറിയം വന്ന് വിളക്കൂതിയാണ് മെറീന അഭിനയിച്ച അവസാനം റിലീസ് ചിത്രം.
ഇതിനോടകം ഒരുപാട് സിനിമകളിൽ ഭാഗമാവുകയും പ്രേക്ഷക ശ്രദ്ധ നേടുകയും മെറീന ചെയ്‌തിട്ടുണ്ട്. സംസാരം ആരോഗ്യത്തിന് ആഹാനികരം എന്ന സിനിമയിലൂടെയാണ് മെറീന സിനിമയിലേക്ക് വരുന്നത്. ഇടയ്ക്ക് ചുരുളൻ മുടി മാറ്റി നീളൻ മുടിയിൽ താരം ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നത് ആരാധകർ ഏറ്റെടുത്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അംവി ഫാഷൻ സ്റുഡിയോയ്ക്ക് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. രജിത് രതിയപ്പനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
നിരവധി ആരാധകർ കിടിലം കമന്റുകൾ നൽകി താരത്തിന്റെ ഫോട്ടോ ഏറ്റെടുത്തിട്ടുണ്ട്. ‘കൊള്ളാം പൊളി സാനം..’ എന്ന ട്രെൻഡിങ് ഡയലോഗും ഒരു ആരാധകന്റെ ഫോട്ടോക്ക് മറുപടിയായി എഴുതിയിട്ടുണ്ട്. ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ മിക്ക നടിമാരും ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്.