‘കാറിൽ വന്നിടിച്ചവർക്കെതിരെ പരാതി പറയാൻ പോയി, അവസാനം സംഭവിച്ചത്..!!’ – വെളിപ്പെടുത്തി നടൻ ഷാജു
മലയാള സീരിയൽ രംഗത്ത് സജീവമായി തുടരുന്ന താരമാണ് ഡോക്ടർ ഷാജു. സീരിയലുകൾ കൂടാതെ സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പെട്ടന്ന് തന്നെ കയറി പറ്റാൻ ഷാജുവിന് സാധിച്ചു. എന്നാൽ രണ്ട് കൊല്ലം മുമ്പ് താരം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നിയമം സ്ത്രീകൾക്ക് അനുകൂലമായി നിൽക്കുന്ന സാഹചര്യത്തിൽ ചിലർ അത് വളച്ചൊടിക്കുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് ഷാജു രംഗത്ത് വന്നത്. തനിക്ക് അത്തരത്തിൽ ഒരു അനുഭവം ഉണ്ടായത് പറയുകയായിരുന്നു ഷാജു. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സമയത്ത് ഒരു തീയേറ്ററിൽ നിന്ന് വേറെയൊരു തീയേറ്ററിലേക്ക് പോയപ്പോൾ ഷാജുവിന്റെ വണ്ടിയുടെ പിറകിൽ ഒരു വണ്ടി വന്നിടിച്ചു.
ഇടിച്ച വണ്ടിയിൽ രണ്ട് ചെറുപ്പക്കാരുണ്ടായിരുന്നു, അവരുടെ അടുത്ത് ചെന്നപ്പോൾ അവർ മദ്യപിച്ചതായി തോന്നി. നിങ്ങൾക്ക് കണ്ണ് കാണാൻ പാടില്ലേയെന്ന് ചോദിച്ചപ്പോൾ വണ്ടിയൊക്കെ ആകുമ്പോൾ തട്ടുമെന്ന് പറഞ്ഞു. ആ സമയത്ത് പിറകിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു. സോറി ഫാമിലി ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഫ്രെണ്ടിൽ ഇരുന്നയാൾ നിങ്ങൾക്ക് പരാതിയുണ്ടേൽ കൊണ്ടുപോയി കേസ് കൊടുക്കാൻ പറഞ്ഞു.
‘എന്നാൽ അങ്ങനെ തന്നെ ആവട്ടെ എന്ന് കരുതി ഞാൻ പട്ടം സ്‌റ്റേഷനിൽ പരാതി കൊടുക്കാൻ പോയി. പരാതി എഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു പോലീസുകാരൻ എന്നോട് വന്നിട്ട് ചോദിച്ചു, ‘സാറേ വലിയ നഷ്ടം വള്ളോമുണ്ട്..??’ മിനിമം 5000 രൂപയുടെയെങ്കിലും കാണുമെന്ന് ഞാനും പറഞ്ഞു. പരാതി വേണ്ട സാർ എന്ന് അദ്ദേഹം പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോൾ ആ പെൺകുട്ടിയും ഒരു പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.
അത് അപകടമായി ബന്ധപ്പെട്ടല്ല, താങ്കൾ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കാറിൽ നിന്ന് ഇറങ്ങി അവരുടെ ഡോർ തുറന്ന് പൊതുമധ്യത്തിൽ വച്ച് അവരെ മോശമായി പറഞ്ഞെന്നും അവർ പരാതി നൽകിയിട്ടുണ്ട്. സ്ത്രീപീഡ.നത്തിലെ വകുപ്പുമായി ബന്ധപ്പെട്ടാണ് പരാതിയെന്നും പോലീസുകാരൻ പറഞ്ഞു. അത് കേട്ട് ഞാൻ ഞെട്ടി പോയി.
വളരെ നാണംകെട്ട് ഞാൻ പരാതിയില്ല എന്ന് പറഞ്ഞ് പേപ്പർ കീറിക്കളഞ്ഞ് ഇറങ്ങി പോവേണ്ടി വന്നു. ഇത് ഞാൻ പല വേദികളിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നിയമത്തെ വളച്ചൊടിക്കാൻ വേണ്ടി ചിലർ ഉപയോഗിക്കുന്നു. അതിന് ശേഷം റോഡിൽ ഇറങ്ങുന്നത് തന്നെ പേടിച്ചാണ്.. ഷാജു തന്റെ അനുഭവം പറഞ്ഞു.