കല്യാണസമയത്തും നിറത്തിന്റെ പേരിൽ പരിഹാസം കേട്ടിരുന്നു..!! മനസ് തുറന്ന് സയനോര

കല്യാണസമയത്തും നിറത്തിന്റെ പേരിൽ പരിഹാസം കേട്ടിരുന്നു..!! മനസ് തുറന്ന് സയനോര

നിറത്തിന്റെ പേരിൽ നിരവധി തവണ അപമാനം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ ഗായിക സയനോര. ഗായികയായും ഇപ്പോൾ സംഗീത സംവിധാനത്തിലേക്കും താരം ഒരു പടി കൂടി കടന്നിരിക്കുകയാണ്. അടുത്തിടെ നിറത്തിന്റെ പേരിൽ തനിക്ക് കല്യാണ സമയത്ത് വരെ അപമാനം നേരിട്ടതായി താരം മനസ് തുറന്നു.

താരത്തിന് സപ്പോര്‍ട്ടുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. മാത്രമല്ല സമാന അനുഭവങ്ങള്‍ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വിവാഹ ശേഷവും തനിക്ക് കുഞ്ഞ് പിറന്നപ്പോഴും സമാനമായ അനുഭവങ്ങൾ ഉണ്ടായിരുന്നതായി താരം പറഞ്ഞു. കുഞ്ഞിന്റെ നിറത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നുവെന്നും താരം തുറന്നു പറഞ്ഞു.

”ബേങ്കി ബേങ്കി ബൂം… ബൂം…’, എന്ന സൂപ്പർ ഹിറ്റ് ഗാനം പാടി സോഷ്യൽ മീഡിയയിൽ വൈറലാക്കിയ സയനോര വീണ്ടും ആരാധകരെ അടുത്തിടെ ഞെട്ടിച്ചിരുന്നു. കാൽ ഒടിഞ്ഞതാനാൽ വേദിയിൽ ചക്രക്കസേരയിലിരുന്നാണ് താരം ആരാധകര്‍ക്ക് മുന്നിലിരുന്ന് പാടിയത്. താരത്തിന്റെ ഗാനം സദസ്സ് ഏറ്റെടുക്കുകയും ചെയ്തു. പക്ഷെ ഗാനത്തോടൊപ്പം തനിക്ക് നൃത്തം ചെയ്യാന്‍ സാധിച്ചില്ലെന്നുള്ള സങ്കടമുണ്ടായെന്നും സയനോര മനസ് തുറന്നു.

CATEGORIES
TAGS

COMMENTS