കടം കയറിയ രാജന്റെ വീട്ടിൽ എത്തിയത് സംസ്ഥാന ഭാഗ്യക്കുറിയുടെ പന്ത്രണ്ട് കോടി രൂപ സമ്മാനം..!!

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ ലഭിച്ച ഭാഗ്യവാന് സോഷ്യല്‍ മീഡിയയുടെ അഭിന്ദനങ്ങള്‍. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് കണ്ണൂര്‍ മാലൂര്‍ പുരളിമല കുറിച്യ കോളനിയിലെ താമസക്കാരനായ പെരുന്നോന്‍ രാജന്‍ നേടിയത്.

വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ ഉടനടി ടിക്കറ്റ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. രാജന്‍ കൂലിപ്പണി എടുത്താണ് കുടുംബം നോക്കിയിരുന്നത്.

മൂന്നു മക്കളും ഭാര്യയുമാണ് രാജനുള്ളത്. ആതിര, വിജില്‍, അക്ഷര എന്നിവരാണ് മക്കള്‍. വീടുപണിയും, മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ബാങ്കില്‍ ഏഴു ലക്ഷം രൂപയുടെ കടം നിലവിലുണ്ട്. പണം ലഭിച്ചാല്‍ ഇത് അടച്ചുതീര്‍ക്കുകയാണ് ആദ്യം ചെയ്യുന്നതെന്ന് രാജന്‍ പറയുന്നു.

ബാക്കി തുകയില്‍ നിന്ന് മുടങ്ങിപ്പോയ വീടു പണി പൂര്‍ത്തിയാക്കണം. ശേഷം ഒരു വിഹിതം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

CATEGORIES
TAGS

COMMENTS